ദോഹ: സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ജനകീയമാണ് വാട്സ്ആപ്. എല്ലാവരും ഉപയോഗിക്കുന്ന ജനപ്രിയ മാധ്യമമാണ് ഫേസ്ബുക്കിൻെറ ഈ പ്ലാറ്റ്ഫോം. നിരവധി ആളുകൾ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, ഫോട്ടോകൾ, മറ്റ് വിവരങ്ങൾ എന്നിവ അയക്കാൻ വാട്സ്ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിനാൽ, ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ട് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കുന്നതിനായി 'ടു സ്റ്റെപ് വെരിഫിക്കേഷൻ' നടപടികൾ പൂർത്തിയാക്കണമെന്നും കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി.
ഈ നടപടികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഹാക്കർമാർ ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ശ്രമിക്കും. അതിനെ തുടർന്ന് യഥാർഥ ഉടമയുടെ മൊബൈലിലേക്ക് വെരിഫിക്കേഷൻ കോഡ് എത്തും. ഈ കോഡ് ഷെയർ ചെയ്യുന്നതിനായി ഹാക്കർ പല മാർഗങ്ങളും ആരായും. കോഡ് ലഭിക്കുന്നതോടെ ഹാക്കർ നമ്മുടെ വിവരങ്ങളെല്ലാം സ്വന്തമാക്കുമെന്നും സി.ആർ.എ വ്യക്തമാക്കി. ഉപഭോക്താക്കൾ നിർബന്ധമായും ടു സ്റ്റെപ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇതിനുള്ള കോഡ് ആരുമായും പങ്കുവെക്കരുതെന്നും അക്കൗണ്ട് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും സി.ആർ.എ ഓർമിപ്പിച്ചു.
പലവിധത്തിലാണ് ൈസബർ തട്ടിപ്പുകൾ നടക്കുന്നതെന്നും അധികൃതർ ഓർമിപ്പിക്കുന്നു. ബാങ്കുകളിൽ നൽകുന്ന വ്യക് തിവിവരങ്ങൾ മാറ്റണമെന്ന് പറയുന്നതരത്തിൽ പലേപ്പാഴും തട്ടിപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നുണ്ട്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങളടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്.
ഒരുകാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് കാർഡുകളുെട കാലാവധി കഴിെഞ്ഞന്ന് പറഞ്ഞുവരുന്ന കോളുകളും തട്ടിപ്പാണ്. ബാങ്കുകളിൽനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല. ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്.
ഓരോരുത്തരും തങ്ങളുടെ ഇ–മെയില്‍ വിലാസം, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നും അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്. പാസ്വേഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്ക് അശ്രദ്ധമായി ഫോണുകൾ ഉപയോഗിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളിൽ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടർ നിരീക്ഷണം നടത്തണം.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണം തട്ടുന്നുവെന്ന സംശയം തോന്നിയാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. അല്ദുഹൈലിലെ ഇ ആൻഡ് സി.സി.സി.ഡി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കില്‍ 2347444, 66815757 എന്നീ നമ്പറുകള്‍ മുഖേനയോ വിവരമറിയിക്കണം. cccc@moi.gov.qa എന്ന ഇ– മെയിലിലും അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.