Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകരുതിയിരിക്കൂ,...

കരുതിയിരിക്കൂ, വാട്സ്​ആപ് ഹാക്കിങ്ങിന്​​ സാധ്യത

text_fields
bookmark_border
കരുതിയിരിക്കൂ, വാട്സ്​ആപ് ഹാക്കിങ്ങിന്​​ സാധ്യത
cancel

ദോ​ഹ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ണ്​ വാ​ട്സ്​​ആ​പ്. എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന ജ​ന​പ്രി​യ മാ​ധ്യ​മ​മാ​ണ്​ ഫേ​സ്​​ബു​ക്കി​ൻെ​റ ഈ ​പ്ലാ​റ്റ്​​ഫോം. നി​ര​വ​ധി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ, ഫോ​​ട്ടോ​ക​ൾ, മ​റ്റ്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​യ​ക്കാ​ൻ വാ​ട്​​സ്​​ആ​പ്​ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ഹാ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി 'ടു ​സ്​​റ്റെ​പ് വെ​രി​ഫി​ക്കേ​ഷ​ൻ' ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി.

ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഹാ​ക്ക​ർ​മാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് പു​തി​യ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​തി​ന് ശ്ര​മി​ക്കും. അ​തി​നെ തു​ട​ർ​ന്ന് യ​ഥാ​ർ​ഥ ഉ​ട​മ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് വെ​രി​ഫി​ക്കേ​ഷ​ൻ കോ​ഡ് എ​ത്തും. ഈ ​കോ​ഡ് ഷെ​യ​ർ ചെ​യ്യു​ന്ന​തി​നാ​യി ഹാ​ക്ക​ർ പ​ല മാ​ർ​ഗ​ങ്ങ​ളും ആ​രാ​യും. കോ​ഡ് ല​ഭി​ക്കു​ന്ന​തോ​ടെ ഹാ​ക്ക​ർ ന​മ്മു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം സ്വ​ന്ത​മാ​ക്കു​മെ​ന്നും സി.​ആ​ർ.​എ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ർ​ബ​ന്ധ​മാ​യും ടു ​സ്​​റ്റെ​പ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ഇ​തി​നു​ള്ള കോ​ഡ്​ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​തെ​ന്നും അ​ക്കൗ​ണ്ട് ഹാ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി.​ആ​ർ.​എ ഓ​ർ​മി​പ്പി​ച്ചു.

പ​ല​വി​ധ​ത്തി​ലാ​ണ്​ ൈസ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. ബാ​ങ്കു​ക​ളി​ൽ ന​ൽ​കു​ന്ന വ്യ​ക്​ തി​വി​വ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത​ര​ത്തി​ൽ പ​ല​േ​പ്പാ​ഴും ത​ട്ടി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വ​രു​ന്നു​ണ്ട്​. ഇ​തി​നാ​യി വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ വാ​ങ്ങു​ക​യാ​ണ്​ ത​ട്ടി​പ്പു​കാ​ർ ചെ​യ്യു​ന്ന​ത്. ബാ​ങ്ക്​ വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ദി​ച്ച്​ മ​ന​സ്സി​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ട്​ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​​ത്.

ഒ​രു​കാ​ര​ണ​വ​ശാ​ലും അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളോ ത​ങ്ങ​ളു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ളോ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​ത്. ബാ​ങ്ക്​ കാ​ർ​ഡു​ക​ളു​െ​ട കാ​ലാ​വ​ധി ക​ഴിെ​ഞ്ഞ​ന്ന്​ പ​റ​ഞ്ഞു​വ​രു​ന്ന കോ​ളു​ക​ളും ത​ട്ടി​പ്പാ​ണ്. ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വി​ളി​ക​ൾ വ​രി​ല്ല. ബാ​ങ്ക്​ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ പേ​​ര്, പാ​​സ്​​വേ​ഡ്, ക്രെ​​ഡി​​റ്റ് കാ​​ര്‍ഡ് ന​​മ്പ​​ര്‍, അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ള്‍, മ​​റ്റു വ്യ​​ക്തി​​പ​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ ല​​ഭ്യ​​മാ​​കാ​​ന്‍ വേ​​ണ്ടി ബാ​​ങ്കു​​ക​​ളു​​ടേ​​യും സാ​​മ്പ​​ത്തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടേ​​യും ലി​​ങ്കു​​ക​​ള്‍, ട്രേ​​ഡ് മാ​​ര്‍ക്കു​​ക​​ള്‍, ചി​​ത്ര​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ത​ട്ടി​പ്പു​കാ​ർ സ​​ന്ദേ​​ശം അ​​യ​​ക്കാ​​റു​​ള്ള​ത്.

ഓ​​രോ​​രു​​ത്ത​​രും ത​​ങ്ങ​​ളു​​ടെ ഇ​–​മെ​​യി​​ല്‍ വി​​ലാ​​സം, മ​​റ്റ്​ ഓ​​ണ്‍ലൈ​​ന്‍ അ​​ക്കൗ​​ണ്ടു​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ പാ​​സ്​​വേ​​ഡു​​ക​​ള്‍ കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ മാ​​റ്റ​​ണ​​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പാ​​സ്​​വേ​​ഡു​​ക​​ളി​​ല്‍ അ​​ക്ഷ​​ര​​ങ്ങ​​ള്‍, അ​​ക്ക​​ങ്ങ​​ള്‍, പ്ര​​ത്യേ​​ക ചി​​ഹ്ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​ണം. കു​ട്ടി​ക​ൾ​ക്ക്​ അ​ശ്ര​ദ്ധ​മാ​യി ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ക്ക​രു​ത്. കു​ട്ടി​ക​ളു​ടെ ​ഫോ​ണു​ക​ളി​ൽ ദോ​ഷ​ക​ര​മാ​യ ആ​പ്പു​ക​ളോ മ​റ്റ്​ കാ​ര്യ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന്​ കൃ​ത്യ​മാ​യി തു​ട​ർ നി​രീ​ക്ഷ​ണം ന​ട​ത്ത​ണം.

ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ണം ത​ട്ടു​ന്നു​വെ​ന്ന സം​ശ​യം തോ​ന്നി​യാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണം.​ അ​ല്‍ദു​ഹൈ​ലി​ലെ ഇ ​ആ​ൻ​ഡ്​​ സി.​സി.​സി.​ഡി ആ​സ്ഥാ​ന​ത്ത് നേ​രി​ട്ടോ അ​ല്ലെ​ങ്കി​ല്‍ 2347444, 66815757 എ​ന്നീ ന​മ്പ​റു​ക​ള്‍ മു​ഖേ​ന​യോ വി​വ​ര​മ​റി​യി​ക്ക​ണം. cccc@moi.gov.qa എ​ന്ന ഇ– ​മെ​യി​ലി​ലും അ​യ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BewareWhatsApp hacking is possible
Next Story