ദോഹ: പരിക്കേറ്റവരെയും ഇരട്ട പൗരത്വമുള്ളവരെയും ഗസ്സയിൽനിന്ന് പുറത്തെത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കാൻ വഴിയൊരുക്കിയതിൽ ഖത്തറിന്റെ പങ്കിന് നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ബുധനാഴ്ചയാണ് റഫ അതിർത്തി ഇസ്രായേൽ നിയന്ത്രണങ്ങളോടെ തുറന്നു നൽകിയത്. വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഫലസ്തീനികളെ ഈജിപ്തിലെത്തിച്ച് വിഗദ്ധ ചികിത്സ നൽകുന്നതിനും ഇരട്ട പൗരത്വമുള്ള വിദേശികൾക്കും വേണ്ടിയാണ് ഈജിപ്തിന്റെ അനുമതിയോടെ റഫ അതിർത്തി തുറന്നത്.
ഗസ്സ ബോര്‍ഡേഴ്സ് ആന്‍ഡ് ക്രോസിങ്സ് അതോറിറ്റി പുറത്തുവിട്ട പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇവടെ ഈജിപ്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. ഈ വിഷയത്തിലെ നയതന്ത്ര ഇടപെടലിനാണ് യു.എസ് പ്രസിഡന്റ് ഖത്തറിന് നന്ദി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.