ദോഹ: ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് ഐ.എം.സി.സി ഖത്തർ കമ്മിറ്റി (വഹാബ് വിഭാഗം) വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മതാന്ധതയുടെയും വൈര്യത്തിന്റെയും പ്രതീകങ്ങളായ സംഘ്പരിവാറിനെയും അധികാര ശക്തികളെയും അസാമാന്യമായ മനക്കരുത്തോടെയാണ് ബിൽകിസ് ബാനു നേരിട്ടത്. കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ച് അവർ നേടിയ വിജയം ഫാഷിസ്റ്റ് ശക്തികൾക്ക് കനത്ത പ്രഹരമാണെന്നും ഐ.എം.സി.സി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.