ഖത്തറിൽ എല്ലാവർക്കും ബൂസ്​റ്റർ ഡോസ്

ദോഹ: ഖത്തറിൽ കോവിഡ്​ വാക്​സിൻെറ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറു മാസം പിന്നിട്ട എല്ലാവർക്കും ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാമെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം അറിയിപ്പ്​. കോവിഡ്​ പ്രതിരോധ കുത്തിവെപ്പിൻെറ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറു മാസം പൂർത്തിയാക്കിയവർ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ച്​ പ്രതിരോധ ശേഷി നിലനിർത്താമെന്നാണ്​ പുതിയ നിർദേശം. നേരത്തെ എട്ടുമാസമായിരുന്നു ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാനുള്ള കാലയളവ്​. ശാസ്​ത്രീയ പഠനങ്ങളുടെയും, കൂടുതൽ ക്ലിനിക്കൽ ഗവേഷണങ്ങളുടെയും അടിസ്​ഥാനത്തിലാണ്​ വാക്​സിനേഷൻെറ കാലയളവിൽ മാറ്റം വരുത്തുന്നതെന്ന്​ അധികൃതർ അറിയിച്ചു. രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറു മാസം പിന്നിടു​േമ്പാൾ തന്നെ അടുത്ത ഡോസ്​ കൂടി എടുക്കുന്നതോടെ കൊറോണ വൈറസിനെതിരെ ശരീരത്തിൽ പ്രതിരോധ ശേഷം നിലനിർത്താൻ കഴിയുമെന്നാണ്​ പഠനങ്ങൾ.

പുതിയ നിർദേശ പ്രകാരം രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറു മാസം പൂർത്തിയാക്കിയവർ​ പ്രായംപരിഗണിക്കാതെ തന്നെ ​ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാൻ യോഗ്യരായി മാറും. ഇവർക്ക്​ എത്രയും വേഗം വാക്​സിൻ എടുത്ത്​ തുടങ്ങാമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

രണ്ട്​ ഡോസ്​ സ്വീകരിച്ച്​ ആറു മാസം കഴിയു​േമ്പാൾ വ്യക്​തികളിൽ പ്രതിരോധശേഷി കുറഞ്ഞു തുടങ്ങുന്നതായാണ്​ പഠനഫലങ്ങൾ നൽകുന്ന സൂചന. അത്​കണക്കിലെടുത്താണ്​ ​ആരോഗ്യ മന്ത്രാലയം വാക്​സിനേഷൻ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചത്​.

Tags:    
News Summary - Booster dose for everyone in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.