ഖത്തറിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ്
text_fieldsദോഹ: ഖത്തറിൽ കോവിഡ് വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിപ്പ്. കോവിഡ് പ്രതിരോധ കുത്തിവെപ്പിൻെറ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി നിലനിർത്താമെന്നാണ് പുതിയ നിർദേശം. നേരത്തെ എട്ടുമാസമായിരുന്നു ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലയളവ്. ശാസ്ത്രീയ പഠനങ്ങളുടെയും, കൂടുതൽ ക്ലിനിക്കൽ ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്സിനേഷൻെറ കാലയളവിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിടുേമ്പാൾ തന്നെ അടുത്ത ഡോസ് കൂടി എടുക്കുന്നതോടെ കൊറോണ വൈറസിനെതിരെ ശരീരത്തിൽ പ്രതിരോധ ശേഷം നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ.
പുതിയ നിർദേശ പ്രകാരം രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർ പ്രായംപരിഗണിക്കാതെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായി മാറും. ഇവർക്ക് എത്രയും വേഗം വാക്സിൻ എടുത്ത് തുടങ്ങാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുേമ്പാൾ വ്യക്തികളിൽ പ്രതിരോധശേഷി കുറഞ്ഞു തുടങ്ങുന്നതായാണ് പഠനഫലങ്ങൾ നൽകുന്ന സൂചന. അത്കണക്കിലെടുത്താണ് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.