ദോഹ: മലയാളികൾക്കിടയിലെ അർജൻറീന–ബ്രസീൽ പോർവിളിക്ക് ഖത്തറിലും കുറവില്ല. ചായക്കടകളിലും ബാച്ചിലർ റൂമുകളിലും വാട്ട്സപ്പ് ഗ്രൂപ്പുകളിലും ചർച്ചയും പോർവിളിയും അർജൻറീനക്കും ബ്രസീലിനും വേണ്ടി തന്നെ. ഇതിനിടക്ക് പോർച്ചുഗലിനും ഇംഗ്ലണ്ടിനും ഫ്രാൻസിനും വേണ്ടി പൊരുതുന്നവരും സെനഗൽ പോലെ യുള്ള ചെറിയ വലിയ ടീമുകൾക്ക് വേണ്ടി വാഗ്വാദം മുഴക്കുന്നവരും ചുരുക്കമല്ല. കഴിഞ്ഞ ദിവസം െക്രായേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതും ഇന്നലെ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയതും കൂനിൻമേൽ കുരുവായാണ് അർജൻറീനയുടെ ആരാ ധകർക്ക് അനുഭവപ്പെട്ടത്.
അർജൻറീന പരാജയപ്പെട്ടതോടെ കോസ്റ്ററിക്കക്ക് വേണ്ടി ആർപ്പുവിളിക്കാൻ മാത്രം ഫാൻ സോണുകളിലേക്ക് ഒഴുകിയവർ ഏറെയാണ്. 90 മിനുട്ടും കഴിഞ്ഞ് അധിക സമയത്താണ് ബ്രസീൽ രണ്ട് ഗോളുകളും നേടി വിജയവഴിയിലെത്തിയത്. അവസാന നിമിഷം വരെ ആശിപ്പിച്ച് കടന്നു കളഞ്ഞുവെന്നും ഉണ്ടാക്കി വെച്ച േട്രാളുകളെല്ലാം പാഴായി പോയല്ലോ എന്നൊക്കെയുള്ള പരിഭവത്തിലായിരുന്നു അർജൻറീന ആരാധകർ. രാവേറെയും റൂമുകളിലെയും ചർച്ചകൾ ലോകകപ്പ് ഫുട്ബോൾ തന്നെ.
സൂപ്പർ താരങ്ങളിൽ നെയ്മറും ഗോളടിച്ചതോടെ അർജൻറീന ആരാധകർ അത് പുറത്ത് കാട്ടിത്തുടങ്ങി. മെസി അമ്പേ പരാജയമാണെന്നും നെയ്മറും കൂടി ഗോളടിച്ചതോടെ സഹിക്കാനാകുന്നില്ലെന്നും കടുത്ത അർജൻറീന ആരാധകരിലൊരാൾ വ്യക്തമാക്കി. നിരവധി േട്രാളുകളാണ് തയ്യാറായിരുന്നതെന്നും അർജൻറീനയുടെ പരാജയം ആഘോഷിച്ച ബ്രസീലിനെതിരായി തയ്യാറാക്കിയ േട്രാളുകളെല്ലാം പാഴായ സങ്കടത്തിലായിരുന്നു മറ്റൊരാൾ. അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനയിൽ ഇന്നലെ ബ്രസീലിെൻറ മത്സരം കാണാൻ നിരവധി പേരാണ് കുടുംബസമേതം ഒഴുകിയെത്തിയത്. ആസ്പയർ സോണിലെ ഖലീഫ സ്റ്റേഡിയത്തിൽ സജ്ജീകരി ച്ചിരിക്കുന്ന ഫാൻസോണിലേക്കും ആയിരങ്ങളാണ് ഇരച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.