ദോഹ: ഖത്തറിൽനിന്ന് ഇന്ന് മുതൽ ബ്രിട്ടലിലെത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. നേരത്തെ ബ്രിട്ടൻെറ റെഡ് ലിസ്റ്റിലുണ്ടായിരുന്ന ഖത്തറിനെ കഴിഞ്ഞ ദിവസമാണ് 'മീഡിയം റിസ്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. പുതിയ തീരുമാനം ഞായറാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വരുന്നതോടെ ഇനി ഖത്തറിൽനിന്നെത്തുന്നവർ ഹോം ക്വാറൻറീൻ മതിയാവും.
യാത്രക്ക് മൂന്ന് ദിവസത്തിനുള്ളിലുള്ള കോവിഡ് പരിശോധാനാ ഫല, 10 ദിവസ ഹോം ക്വാറൻറീനിടയിൽ രണ്ടു തവണ ആർ.ടി.പി.സി.ആർ പരിശോധന എന്നിവയാണ് പുതിയ മാനദണ്ഡങ്ങൾ. നേരത്തെ റെഡ് ലിസ്റ്റിലായതിനാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമായിരുന്നു. ഖത്തറിനു പുറമെ, യു.എ.ഇ, ബഹ്റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കും യാത്രാനിയന്ത്രണങ്ങളിൽ ബ്രിട്ടൻ ഇളവുകൾ നൽകിയിട്ടുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളിൽ വർധിക്കും. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, അമേരിക്ക എന്നിവടങ്ങളിൽനിന്നുള്ള വാക്സിനേറ്റഡ് യാത്രക്കാർക്ക് ആഗസ്റ്റ് രണ്ട് മുതൽ ബ്രിട്ടൻ അതിർത്തികൾ തുറന്നുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.