ദോഹ: ഖത്തർ ആസ്ഥാനമായ അൽ ജസീറ ഇംഗ്ലീഷ് വാർത്ത ചാനലിന് അന്താരാഷ്ട്ര പുരസ്കാരം. ന്യൂയോർക്ക് ഫെസ്റ്റിവൽസ് ടി.വി ആൻഡ് ഫിലിംസ് അവാർഡിൽ തുടർച്ചയായി ഏഴാം തവണയും ബ്രോഡ്കാസ്റ്റർ ഓഫ് ദി ഇയർ ആയാണ് അൽ ജസീറ ഇംഗ്ലീഷിനെ തെരഞ്ഞെടുത്തത്. ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകളും നേടി. ഏറ്റവും കൂടുതൽ ഗോൾഡ് മെഡലുകളുടെ അടിസ്ഥാനത്തിലാണ് ബ്രോഡ്കാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിക്കുന്നത്.
40 രാജ്യങ്ങളിൽനിന്നുള്ള മുൻനിര ചാനലുകൾ തമ്മിൽ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചാണ് അൽ ജസീറ ബ്രോഡ്കാസ്റ്റർ പുരസ്കാരം വീണ്ടും നേടിയത്. എ.ബി.സി, ബി.ബി.സി, എൻ.ബി.സി, സി.ബി.സി തുടങ്ങിയ ചാനലുകൾ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ചു. 2022 മേയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അൽ ജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബു അഖ്ലയുടെ മരണത്തിന്റെ റിപ്പോർട്ട് ഉൾപ്പെടെ എട്ട് ഗോൾഡ് മെഡൽ അൽ ജസീറ നേടി. യുക്രെയ്ൻ യുദ്ധ റിപ്പോർട്ടിങ്ങിന് ചാൾസ് സ്റാർട്ഫോഡും ഗോൾഡ് മെഡൽ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.