ദോഹ: കേന്ദ്ര, കേരള സർക്കാറുകൾക്കെതിരെ ശക്തമായ വിധിയെഴുത്താകും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ പ്രസ്താവിച്ചു.
ദോഹയിൽ തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ ഇ.എ. നാസർ അധ്യക്ഷതവഹിച്ചു.രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതിനിധിയാണ് പ്രിയങ്കാ ഗാന്ധി.
എട്ടുവർഷത്തെ ഇടതുഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനതക്ക് പ്രതികരിക്കാൻ കിട്ടിയ അവസരമാണിത്. പ്രബുദ്ധരായ വോട്ടർമാർ മതേതര ചേരിയെ പിന്തുണക്കുമെന്നും മൂന്നിടത്തും യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും റസാഖ് മാസ്റ്റർ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധി രാജ്യത്തെ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ പറഞ്ഞു. ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ജില്ല പ്രസിഡന്റ് വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, രക്ഷാധികാരി അഷറഫ് വടകര, കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി അതീഖുറഹ്മാൻ, സെക്രട്ടറി ഒ.പി. സാലിഹ്, ഇൻകാസ് മണ്ഡലം ആക്ടിങ് പ്രസിഡന്റ് സൗബിൻ ഇലഞ്ഞിക്കൽ, ഐ.വൈ.സി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഷഹാന ഇല്യാസ് പ്രസംഗിച്ചു. ജനറൽ കൺവീനർ കെ.പി. സഫുവാൻ സ്വാഗതവും ട്രഷറർ ടി.പി. അബ്ബാസ് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായ പി.എം മുജീബുറഹ്മാൻ, അസീസ് പുറായിൽ, പി.എം. സുനിൽ, അനീസ് എരഞ്ഞിമാവ്, സി.ടി സിദ്ധീഖ്, അനീസ് കലങ്ങോട്ട്, ജിനു വലിയകട്ടയിൽ, ആസിഫ് വി. മുഹമ്മദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.