ദോഹ: എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ബുധനാഴ്ച തുടക്കമാവും. പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റൺ, ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡി എന്നിവയുടെ സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളില്‍ അത്ലന്‍ സ്പോര്‍ട്സില്‍ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിങ് മാനേജര്‍ ഇഖ്റ മസാഹിര്‍, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.
എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് പ്രസിഡന്റ് എ.ആര്. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി, സംഘാടക സമിതിയംഗങ്ങളായ മുനീഷ് എ.സി, സൈഫ് വളാഞ്ചേരി, മുഹ്സിന് ഓമശ്ശേരി, റഹീം വേങ്ങേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റബീഅ് സമാന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ആര്.ജെ ജിബിന്‍ തുടങ്ങിയര്‍ സംബന്ധിച്ചു.
9,11,13,15,17 വയസ്സുകള്‍ക്ക് താഴെയുള്ള കാറ്റഗറിയില്‍ കുട്ടികള്‍ക്കായുള്ള സിംഗിള്‍സ് മത്സരവും 35 വയസ്സിനു മുകളിലുള്ളവര്‍, പുരുഷന്മാരുടെ ഓപണ്‍ കാറ്റഗറി എന്നീ വിഭാഗത്തില്‍ സിംഗിള്‍സും ഡബ്ള്‍സും 45 വയസ്സിനുമുകളിലുള്ളവര്‍ക്ക് ഡബ്ള്‍സും ബാഡ്മിന്റണ്‍ അസോസിയേഷന്റെ വിവിധ ഗ്രേഡില്‍ ഉള്ളവര്‍ക്കായി ഡബ്ള്‍സ് മത്സരവും നടക്കും.
വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ട്രോഫികളും കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 33679210, 55813743 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.