രണ്ട് കസ്റ്റംസ് വകുപ്പുകൾ തുടങ്ങുന്നു
തീരുമാനത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി
ദോഹ: റാസ് ബു ഫുൻതാസിലും ഉം അൽ ഹൂലിലും രണ്ട് കസ്റ്റംസ് വകുപ്പുകൾ ആരംഭിക്കുന്നതിനുള്ള ധനകാര്യ മന്ത്രാലയത്തിെൻറ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന യോഗത്തിലാണ് പുതിയ കസ്റ്റംസ് വകുപ്പുകൾ ആരംഭിക്കാൻ അനുമതി നൽകിയത്.
റാസ് ബൂഫുൻതാസിലെ ഫസ്റ്റ് ഇക്കണോമിക് സോണിലും ഉം അൽ ഹൂലിലെ തേർഡ് ഇക്കണോമിക് സോണിലുമാണ് പുതിയ കസ്റ്റംസ് വകുപ്പുകൾ ആരംഭിക്കുക.
ഖത്തർ സർക്കാറും യൂനിസെഫും (യുനൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട്) തമ്മിൽ ഒപ്പുവെച്ച ധാരണപത്രത്തിനും കുറഞ്ഞ കാലയളവിലേക്ക് വിസ ഇളവ് ചെയ്തുകൊണ്ട് ഖത്തറും പെറുവും ഒപ്പുവെച്ച കരാറിനും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.