ദോഹ: മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കൊരുക്കി സൽവ ബീച്ച് റിസോർട്ട് വിളിക്കുന്നു. മരുഭൂമിയിലെ വെള്ളച്ചാട്ടം, അഡ്വെഞ്ച്വർ പാർക്ക്, വിവിധ റൈഡുകൾ, അരുവികൾ തുടങ്ങി ഒട്ടനവധി കാഴ്ചകൾ തീം പാർക്കിലുണ്ട്. കുടുംബങ്ങൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമുള്ള എല്ലാചേരുവകളും പാർക്കിലുണ്ട്. 18 വിവിധ തരം ആകർഷകകേന്ദ്രങ്ങളും 56 റൈഡുകളും ഉണ്ട്. വാട്ടർ പാർക്കിലെ കിങ് കോബ്റ ൈറഡ് ഏറെ ആകർഷണീയമാണ്. തലസ്ഥാന നഗരിയിൽനിന്നും 97 കിലോമീറ്റർ അകലെ അബൂസംറയിലാണ് പുതുതായി പണി കഴിപ്പിച്ച സൽവാ ബീച്ച് റിസോർട്ട്. റിസോർട്ടിെൻറ പ്രവർത്തനം ഈയടുത്ത് ഭാഗികമായി തുടങ്ങിയിരുന്നു. ഡിസംബർ 30നാണ് തീം പാർക്ക് തുറക്കുക. സൽവ റോഡിൽ എക്സിറ്റ് 84ൽ ആണ് തീം പാർക്കും റിസോർട്ടും സ്ഥിതി ചെയ്യുന്നത്.
കതാറ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിെൻറ ഉടമസ്ഥതയിലാണ് സൽവ ബീച്ച് റിസോർട്ടും തീം പാർക്കുമുള്ളത്. നടത്തിപ്പ് ചുമതല ഹിൽട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്ടിനാണ്. കിഡ്സ്ഷിപ് പൂൾ, വിസാർഡ് മാറ്റ് റേസർ, ഇന്നർ ട്യൂബ് ൈസ്ലഡ്സ്, ദഹബ് മൗണ്ടൻ, സർഫിങ് ഡ്യൂൺസ്, ഫാമിലി ആബിസ്, ഫാൾസ് പൂൾ, വേവ് പൂൾ എന്നിവ കാണാൻ മുൻകൂട്ടിയുള്ള ചില സന്ദർശകരെ നേരത്തേതന്നെ അനുവദിക്കുന്നുണ്ട്. പ്രത്യേക സന്ദർശകർ എന്ന നിലയിൽ 1.2 മീറ്ററിന് താഴെ ഉയരമുള്ളവർക്ക് 100 റിയാൽ, 150 റിയാൽ എന്നീ നിരക്കുകളിൽ മുൻകൂട്ടിയുള്ള സന്ദർശക പാസുകൾ അനുവദിക്കുന്നുണ്ട്. ഇവർക്ക് കോർണിഷിന് അടുത്തുള്ള ദോഹാ ഹോട്ടൽ പാർക്കിൽനിന്ന് ഡിസംബർ 27 മുതൽ ടിക്കറ്റുകൾ വാങ്ങാം. ഇവർക്ക് ഡിസംബർ 30 മുതൽ പാർക്കിൽ സന്ദർശനത്തിന് എത്താം. എല്ലാദിവസവും ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയും വാരാന്ത്യദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയും ടിക്കറ്റുകൾ വാങ്ങാം.
ഡിസംബർ 30 മുതൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് പാർക്കിലെ ഡെസേർട്ട് ഫാൾസ് പ്രവർത്തിക്കുക. സന്ദർശകർക്കിണങ്ങുന്ന മറ്റ് റൈഡുകൾ ആവശ്യപ്രകാരം അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു. മൂന്ന് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഖത്തറിെൻറ തെക്ക് പടിഞ്ഞാറൻ തീരത്ത് നിർമാണം പൂർത്തിയായ സൽവാ ബീച്ച് റിസോർട്ട് മിഡിലീസ്റ്റിലെ ഏറ്റവും മുന്തിയ ബീച്ച് റിസോർട്ടായി മാറുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സൗകര്യങ്ങളോടെ 115 വില്ലകളും 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും അറേബ്യൻ ഉൾക്കടലിെൻറ മനോഹാരിത പ്രകടമാക്കുന്ന ദൃശ്യഭംഗിയും സൽവാ ബീച്ച് റിസോർട്ടിെൻറ സവിശേഷതകളാണ്. മൂന്ന് കിലോമീറ്റർ ൈപ്രവറ്റ് ബീച്ച്, ലക്ഷ്വറി മറീന, യാച്ച് ക്ലബ്, വാട്ടർ തീം പാർക്ക്, ഡൈവിങ് സെൻറർ, സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാൾ, അറേബ്യൻ വില്ലേജ്, സ്പാ-ഹെൽത്ത് ക്ലബ് എന്നിവയും ഇവിടെ സന്ദർശകർക്കായി സജ്ജമാക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.