ദോഹ: ആരോഗ്യ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കായി കാൻസർ ബോധവത്കരണ കാമ്പയിനുമായി ഖത്തർ കാൻസർ സൊസൈറ്റി. ഖത്തർ റെഡ്ക്രസന്റുമായി സഹകരിച്ച് മിസൈമീർ, ഫരീജ് അബ്ദുൽ അസീസ്, അൽ ഹുമൈല എന്നിവയുൾപ്പെടുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ 1500 തൊഴിലാളികളെയാണ് ബോധവത്കരിക്കുക. അറബി, ഇംഗ്ലീഷ്, ഉർദു-ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ശിൽപശാലകളും ലഘുലേഖകളും. മൂന്നുമാസത്തെ കാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ ത്വഗ് കാൻസറുമായി ബന്ധപ്പെട്ട ബോധവത്കരണമാണ് നടത്തിയത്.
500 തൊഴിലാളികൾ ശിൽപശാലയുടെയും മറ്റു പരിപാടികളുടെയും ഭാഗമായി. ത്വഗ് കാൻസറിന്റെ ലക്ഷണങ്ങൾ, അണുബാധ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ, വേനലിൽ അപകടകരമായ സൂര്യപ്രകാശത്തെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. രണ്ടാം ഘട്ടം കരൾ അർബുദവുമായി ബന്ധപ്പെട്ടാണ്. രോഗ ലക്ഷണങ്ങൾ, പ്രധാന കാരണമായ ഹെപ്പറ്റെറ്റിസ് ബി വൈറസ് അണുബാധ ഒഴിവാക്കാൻ ബ്രഷ്, റേസർ എന്നിവ പങ്കുവെക്കാതിരിക്കാനുള്ള അവബോധം നൽകി. വ്യക്തിഗത ശുചീകരണ കിറ്റുകളുടെ വിതരണം കാമ്പയിനിന്റെ ഭാഗമായി നടത്തി. ആഗസ്റ്റിൽ രക്താർബുദവുമായി ബന്ധപ്പെട്ട പരിപാടികളാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.