ദോഹ: ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ട്രാഫിക് വിഭാഗം. രാജ്യത്തിന് പുറത്ത് പോകാന്‍ വാഹന എക്സിറ്റ്പെർമിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും വിവരിച്ചു കൊണ്ട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 മുതൽ, നിയമങ്ങളും നടപടികളുംപ്രാബല്യത്തിൽ വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക് അറിയിച്ചു.
(1): മോട്ടോര്‍ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന്ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ്ലഭിച്ചിരിക്കണം. ഇത് നിർദ്ദിഷ്ട ഫോമും താഴെപ്പറയുന്നവ്യവസ്ഥകളും അനുസരിച്ചായിരിക്കണം:
1. വാഹനത്തിന് അടച്ചു തീര്‍പ്പാക്കാത്ത ട്രാഫിക് പിഴകള്‍ഉണ്ടാകരുത്.
2. മോട്ടോര്‍ വാഹനത്തിന്‍റെ അന്തിമ ലക്ഷ്യസ്ഥാനം(എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം.
3. പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിന്‍റെഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന്പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖഹാജരാക്കണം.
വാഹന എക്സിറ്റ് പെർമിറ്റ് നിബന്ധനയിൽ നിന്ന് താഴെ പറയുന്ന വാഹനങ്ങളെ ഒഴിവാക്കിയിരിക്കുന്നു:
1. ജിസിസി രാജ്യങ്ങൾ ലക്ഷ്യസ്ഥാനമായി (എത്തുന്നസ്ഥലം) ഉള്ള വാഹനങ്ങൾ- (അവയ്ക്ക് യാതൊരു ഗതാഗതലംഘനങ്ങളും ഉണ്ടായിരിക്കരുത്. കൂടാതെ ഡ്രൈവർവാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോആയിരിക്കണം).
2. ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങൾ.
(2): ഖത്തര്‍ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ തിരിച്ചെത്തിക്കാന്‍പാലിക്കേണ്ട നിയമങ്ങൾ:
1. ഈ നിയമങ്ങളും നടപടിക്രമങ്ങളും നിലവില്‍ വരുന്നതിന്മുമ്പ് രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾ ഈ അറിയിപ്പ്തീയതി മുതൽ (90) ദിവസത്തിനുള്ളിൽ തിരികെഎത്തിക്കുക. ഇല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക്വാഹനം വിദേശത്ത് തുടരുന്നതിന് ഉടമ ലൈസൻസിംഗ്അതോറിറ്റിയിൽ നിന്ന് പെർമിറ്റ് നേടിയിരിക്കേണ്ടതാണ്.
2. പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, രാജ്യം വിടാൻഅനുവദിച്ച വാഹനം തിരികെ എത്തിക്കുക. കൂടുതൽകാലാവധിക്ക്/കാലാവധികള്‍ക്ക് പെർമിറ്റ്പുതുക്കാവുന്നതുമാണ്.
(3): മേൽപ്പറഞ്ഞ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്നപക്ഷം, (90) ദിവസത്തിൽ കൂടാത്ത കാലയളവ് വരെ വാഹനംപിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമ നടപടികൾസ്വീകരിക്കുന്നതാണ്.
(4): ഈ നിയമം പുറപ്പെടുവിച്ച തീയതി മുതൽ, രാജ്യത്തിന്പുറത്തുള്ള വാഹനങ്ങൾക്ക് രാജ്യത്തിനകത്ത് സാങ്കേതികപരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ചശേഷമല്ലാതെ വാഹന രജിസ്ട്രേഷന്‍ പുതുക്കി നല്കുന്നതല്ല.
നിയമപരമായ കാലയളവിനുള്ളിൽ (അവസാനിച്ച തീയതിമുതൽ 30 ദിവസം) രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ, വാഹനഉടമ ലൈസൻസ് നമ്പര്‍ പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ്ട്രാഫിക്കിലേക്ക് തിരികെ നൽകണം.
പ്ലേറ്റുകൾ തിരികെ നൽകാത്ത പക്ഷം, മുകളില്‍ പരാമർശിച്ചട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (95) പ്രകാരംനടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ചെയ്യുന്നതാണ്. (ഒരാഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽകൂടാത്തതുമായ തടവും (3,000) ഖത്തർ റിയാലിൽ താഴെയും(10,000) റിയാലിൽ കൂടാതെയുമുള്ള പിഴയും, അല്ലെങ്കിൽഇവയിലേതെങ്കിലും ഒന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു).
(5): എല്ലാ മോട്ടോര്‍ വാഹനങ്ങൾക്കും ട്രാഫിക് ലംഘനങ്ങളുടെതുകയില്‍ 50% ഇളവ് (2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31) വരെ അനുവദിച്ചിരിക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽരേഖപ്പെടുത്തിയ ലംഘനങ്ങൾ ഈ ഇളവില്‍ ഉൾപ്പെടുന്നു.
(6): 2024 സെപ്റ്റംബർ 1 മുതൽ, ട്രാഫിക് നിയമ ലംഘകരെരാജ്യത്തിന്‍റെ പോര്‍ട്ടുകള്‍ (കര/ വായു/ കടൽ) വഴി പിഴയുംകുടിശ്ശികയും അടക്കാതെ രാജ്യം വിടാൻ അനുവദിക്കുന്നതല്ല.(മെട്രാഷ്2) ആപ്ലിക്കേഷൻ, ആഭ്യന്തര മന്ത്രാലയത്തിന്‍റെവെബ്‌സൈറ്റ്, ട്രാഫിക് വിഭാഗങ്ങൾ, ഏകീകൃത സേവനകേന്ദ്രങ്ങൾ എന്നീ മാര്‍ഗങ്ങളിലൂടെ ഫൈന്‍ അടയ്ക്കാവുന്നതാണ്.
(7): 2024 മെയ് 22 മുതൽ, ട്രാഫിക് നിയമം ആര്‍ട്ടിക്ക്ള്‍ (49) പ്രകാരം, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ, ടാക്സികൾ, ലിമോസിനുകൾ, എന്നിവ ഓരോ ദിശയിലും മൂന്നോഅതിലധികമോ പാതകളുള്ള റോഡുകളില്‍ ഇടത് പാതഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഡെലിവറിമോട്ടോർസൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വലത്ലെയ്ൻ ഉപയോഗിക്കണം, ഇന്‍റര്‍സെക്ഷനുകള്‍ക്ക് കുറഞ്ഞത്(300 മീറ്റർ) മുമ്പായി ലെയ്ൻ മാറ്റം അനുവദിക്കുന്നതാണ്.
നിർദ്ദിഷ്ട നിയമം പാലിക്കാത്ത പക്ഷം, നിയമ ലംഘകര്‍ക്കെതിരെ മുകളിൽ പറഞ്ഞ ട്രാഫിക് നിയമത്തിലെആർട്ടിക്കിൾ (95) അനുസരിച്ച് നടപടിക്രമങ്ങൾക്കായി പബ്ലിക്പ്രോസിക്യൂഷന്‍റെ റഫറലിന് വിധേയമായി നിയമനടപടിസ്വീകരിക്കുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.