സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഖത്തറിൽ മികച്ച വിജയം

ദോഹ: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്​കൂളുകൾക്ക്​ മികച്ച വിജയം. ശാന്തനികേതൻ ഇന്ത്യൻ സ്​കൂൾ, എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ, ബിർല സ്​കൂൾ എന്നിവർ നൂറ്​ ശതമാനം വിജയം നേടി. പരീക്ഷയിൽ ഉന്നത വിജയം നേടി വിദ്യാർഥികളെയും അതിന്​ പിന്നിൽപ്രവർത്തിച്ച അധ്യാപകരെയും ശാന്തിനികേതൻ സ്​കൂൾ മാനേജ്​മെൻറ്​ കമ്മിറ്റി പ്രസിഡൻറ്​ റഷീദ്​ അഹമ്മദ്​, പ്രിൻസിപ്പൽ ഡോ. സുഭാഷ്​ നായർ എന്നിവർ അഭിന്ദിച്ചു.

സയൻസ്​ വിഭാഗത്തിൽ ഭരത്​ പ്രഭു (96.80 ശതമാനം), ​കോമേഴ്​സിൽ റിയ ജയപ്രകാശ്​ (95.20 ശതമാനം), ഹ്യൂമാനിറ്റീസിൽ റുമാൻ സെയ്​ദ്​ ഇംതിയാസ്​ (92 ശതമാനം) എന്നിവർ സ്​കൂൾ ടോപ്പർമാരായി. ഭരത്​ പ്രഭു, റിദ അബ്​ദുൽ റഊഫ്​, വിഷ്​ണു മോഹൻ എന്നിവർ സ്​കൂളിലെ ഒന്നും രണ്ടും മൂന്നും സ്​ഥാനക്കാരായി.

513 വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂളിൽ എല്ലാവരും മികച്ച മാർക്കിൽ വിജയം നേടി. സയൻസ്​ വിഭാഗത്തിൽ ഗയാന സാം ശാന്തകുമാർ (98.2 ശതമാനം) സ്​കൂൾ ടോപ്പർ ആയി. കോമേഴ്​സിൽ ചാന്ദിനി സാഗറും (94.2), ഹ്യൂമാനിറ്റീസിൽ ഫറാഹ്​ ഷമീറും (94) സ്​കൂൾ ടോപ്പർമാരായി. 33 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ്​ സ്വന്താമക്കി.

ബിർല പബ്ലിക്​ സ്​കൂളിൽ 433 വിദ്യാർഥികൾ പരീക്ഷയെഴുതി മികച്ച വിജയം കൈവരിച്ചു. സയൻസ്​ വിഭാഗത്തിൽ സുദർശൻ ശരവണൻ, ആരോൺ വർഗീസ്​, സിംപിൾ സിബി ജോസഫ്​ എന്നിവർ (97.20%) ടോപ്പേഴ്​സ്​ായി. കോമേഴ്​സിൽ സ്വാതി ചിദംബരം ആണ്​ ടോപ്പർ (97.60). ​ഹ്യൂമാനിറ്റീസിൽ ഫിസ ഫാത്തിമ (97%) ടോപ്പർ ആയി. 

ഖത്തർ അംഗീകൃത വാക്​സിനുകൾ

ഫൈസര്‍ ബയോൺടെക്, മൊഡേണ, ഓക്‌സ്‌ഫഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ, ജോണ്‍സണ്‍ ആൻഡ്​​ ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. കൂടാതെ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരമുണ്ട്. ഈ രണ്ടു വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ ആൻറിബോഡി പരിശോധനക്ക് വിധേയരാകണം.

യാത്രക്കു മുമ്പ്​ നിബന്ധനകൾ അറിഞ്ഞിരിക്കണം

ഖത്തറിലേക്ക്​ പുറപ്പെടുന്ന യാത്രക്കാർ, അതിനു മുമ്പായി ആരോഗ്യമന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദർശിച്ച്​ നിബന്ധനകൾ അറിഞ്ഞിരിക്കണം. വിവര ലഭ്യതക്കായി ഔദ്യോഗിക ഉറവിടങ്ങളെ തന്നെ സമീപിക്കണമെന്ന്​ ഇന്ത്യൻ എംബസിയും അറിയിച്ചു. @MOPHQatar എന്ന ട്വിറ്റർ അക്കൗണ്ടിലും, https://www.moph.gov.qa/english/Pages/default.aspx എന്ന വെബ്​സൈറ്റ്​ വഴിയും പുതിയ അപ്​ഡേഷനുകൾ അറിയിക്കും.

Tags:    
News Summary - CBSE Class XII Examination: Best Pass in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.