ദോഹ: ഹോട്ടലുകളിലെയും റെസ്റ്റോറൻറുകളിലെയും പാചകക്കാരുടെ കൊള്ളരുതായ്മകൾ മൂലമുണ്ടാകുന്ന നിയമലംഘനങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. ഇതിെൻറ ഭാഗമായി പാചകസ്ഥലത്തിനും ഉപഭോക്താക്കൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തിനും ഇടയിൽ ഗ്ലാസ് ഭിത്തികൾ സ്ഥാപിക്കണം. പാചകസ്ഥലത്തേക്ക് കാണുന്ന തരത്തിലാവണം ഇത്. മറ്റുള്ളവർക്ക് കാണാനാകും വിധത്തിൽ പാചകശാലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമൊരുങ്ങുന്നു.
ഭക്ഷ്യ സ്ഥാപനങ്ങളുടെ പാചകപ്പുരകളിൽ ഷെഫുമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഭക്ഷണം ഉണ്ടാക്കുന്ന പ്രക്രിയകൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം പുതിയ നടപടിയുമായി മുന്നോട്ട് പോകുന്നത്. പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്നവർക്ക് തങ്ങൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും. കൂടാതെ ഹോട്ടലിലെത്തുന്ന ഉപഭോക്താക്കൾ കാണുന്നുണ്ടെന്ന ഭീതിയിൽ ഷെഫുമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്യാൻ നിർബന്ധിതരാകും. ഇതോടെ ഭക്ഷണം പാകം ചെയ്യുന്നയിടം കൂടുതൽ വൃത്തിയുള്ളതാകുകയും ചെയ്യുമെന്ന് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി നിർദേശം മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
പാചക ഏരിയക്കും ഡൈനിംഗ് ഏരിയക്കും ഇടയിൽ ഗ്ലാസ് ഭിത്തികൾ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളെ പറ്റി നിലവിൽ പരാതികൾ കുറവാണ്. ഇരു ഏരിയക്കും ഇടയിൽ പരസ്പരം കാണാനാകാത്ത വിധത്തിൽ ഭിത്തികൾ സ്ഥാപിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള പരാതികൾ വർധിക്കുകയുമാണ്. ഇതാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെക്കുന്നതിന് മന്ത്രാലയത്തെ േപ്രരിപ്പിച്ചത്. റമദാനിൽ ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകും. റമദാനിൽ കൂടുതൽ സന്ദർശകരെത്തുന്ന സ്ഥാപനങ്ങളിൽ നിരീക്ഷണം ഉൗർജിതമാക്കും. റമദാനിെൻറ തുടക്കത്തിലും മ ധ്യത്തിലും അവസാനത്തിലുമായി മൂന്ന് ഘട്ടങ്ങളായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇഫ്താറിനായി ഒരുക്കിയ ടെൻറുകളിലും മന്ത്രാലയത്തിെൻറ പ്രത്യേക പരിശോധന ഉണ്ടാകും. നൂറുകണക്കിനാളുകൾ ഒരുമിച്ച് കൂടുന്ന ടെൻറുകൾ കർശന നിരീക്ഷണത്തിന് വിധേയമാക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ഗതാഗതവും ശ്രദ്ധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സാധനങ്ങൾ വാങ്ങുന്നതിന് മുമ്പായി ഉൽപന്നങ്ങളുടെ കാലാവധി പരിശോധിക്കണമെന്നും ഉപഭോക്താക്കൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.