ദോഹ: ഇസ്രായേൽ–ഹമാസ് വെടിനിർത്തൽ നിലവിൽവന്നതിനുപിന്നിൽ ഖത്തർ നടത്തിയ യത്നങ്ങളെ ഐക്യരാഷ്ട്ര സഭ (യു.എൻ.) സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് അഭിനന്ദിച്ചു. നിരവധി പേരുെട മരണത്തിനിടയാക്കുകയും നിരവധി കുടുംബങ്ങളുെട പലായനത്തിനും താമസ കേന്ദ്രങ്ങളുടെ വൻനശീകരണത്തിനും ഇടയാക്കിയ 11 ദിവസത്തെ ആക്രമണങ്ങൾക്കുശേഷം നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ യു.എൻ. മേധാവി സ്വാഗതം ചെയ്തു. മരണപ്പെട്ടവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു. വെടിനിർത്തൽ നിലവിൽ വരുത്താൻ ഐക്യരാഷ്ട്രസഭയുമായി ഖത്തറും ഈജിപ്തും അടുത്തിടപെട്ട് പ്രവർത്തിച്ചു. വെടിനിർത്തൽ കരാർ പാലിക്കുന്നത് സംബന്ധിച്ച് എല്ലാ കക്ഷികളും പരിശോധന നടത്തണമെന്നും ഗു െട്ടറസ് ആവശ്യപ്പെട്ടു.
ആക്രമണത്തിൽ വ്യാപകമായ നാശം നേരിട്ട ഫലസ്തീനിൻെറ നവീകരണത്തിനും പുനർനിർമാണത്തിനും എല്ലാ അന്താരാഷ്ട്ര സമൂഹവും സാധ്യമാകുന്ന സഹായങ്ങൾ ചെയ്യണം. എന്നാൽ, മാത്രമേ ഫലസ്തീനികൾക്ക് അവരുടെ സ്ഥാപനങ്ങളും താമസകേന്ദ്രങ്ങളുമടക്കം പഴയപടിയിലാക്കാൻ കഴിയൂ.
സംഘർഷത്തിൻെറ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ഇസ്രായേലിൻെറയും ഫലസ്തീനിെൻറയും നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിൻെറ നിർണായക ഭാഗമാണ് ഗസ്സ. വിഭാഗീയതയും പ്രശ്നവും അവസാനിപ്പിച്ച് ശരിയായതും ദേശീയമായതുമായ അനുരഞ്ജനത്തിനുള്ള ഒരു യത്നവും അധികമാവില്ല.
ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള എല്ലാ ശ്രമങ്ങളും ഐക്യരാഷ്ട്ര സഭ തുടരും. 1967ലെ അതിർത്തി അടിസ്ഥാനപ്പെടുത്തിയുള്ള, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച, ഇരുകക്ഷികളുെടയും സമ്മതപ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് എല്ലാ അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്നുള്ള ശ്രമങ്ങൾ ഐക്യരാഷ്ട്ര സഭ തുടരും. വെടിനിർത്തൽ ശക്തിപ്പെടുത്തുക, ഗസ്സയുടെ പുനർനിർമാണം, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തുടർശ്രമങ്ങൾ എന്നിവയാണ് ഇൗ വിഷയത്തിലുള്ള മുൻഗണനാക്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.