ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഐ.സി.സിയുമായി സഹകരിച്ച് ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ 'കുവാഖ്' കളേഴ്സ് ഓഫ് ഇന്ത്യ കലാവിരുന്ന് സംഘടിപ്പിച്ചു. അശോകാ ഹാളിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത നൃത്തരൂപങ്ങളുമായി വൈവിധ്യമാർന്ന കലാവിരുന്ന് തീർത്തു.
രാജ്യത്തിനുവേണ്ടി ജീവൻബലി അർപ്പിച്ച വീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പുഷ്പാർച്ചനയോടെയാണ് കലാവിരുന്ന് ആരംഭിച്ചത്. ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആർ. സീതാരാമൻ, പത്നി സംഗീത സീതാരാമൻ എന്നിവർ മുഖ്യാതിഥികളായി. ഡോ. ആർ. സീതാരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.എസ്.സി പ്രസിഡൻറ് മോഹൻ തോമസ്, ലുലു കമേഴ്സ്യൽ മാനേജർ ചാക്കോ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ഇന്ത്യൻ സിനിമ സംഗീതത്തിെൻറ നാൾവഴികളിലൂടെയുള്ള യാത്രയിൽ പ്രസിദ്ധ ഗാനങ്ങളുമായി ദോഹയിലെ പ്രശസ്ത ഗായിക- ഗായകന്മാർ സദസ്സിനെ സംഗീത സാന്ദ്രമാക്കി. 'ബജേ സർഗം' എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്തചുവടുകളുമായി എല്ലാ നർത്തകികളും ഒന്നിച്ച് വേദിയിൽ എത്തിയപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കരഘോഷത്തോടെ ആസ്വദിച്ചു. കുവാഖ് കൾച്ചറൽ സെകട്ടറി രതീഷ് മാത്രാടെൻറ സംവിധാനത്തിൽ നടന്ന കലാസന്ധ്യയിൽ ദോഹയിലെ മികച്ച കലാകാരന്മാർ അണിനിരന്നു. ഇന്ത്യയിലെ പ്രസിദ്ധമായ വിവിധ നൃത്തരൂപങ്ങൾക്ക് ആതിര അരുൺലാൽ കൊറിയോഗ്രാഫി ഒരുക്കി. ഇന്ത്യൻ സംഗീതത്തെയും ഗാനങ്ങളുടെ പിറവിയെയും കുറിച്ച് പ്രശസ്ത സാമൂഹിക പ്രവർത്തകനും കലാകാരനുമായ വിനോദ് നായർ സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിന് കുവാഖ് പ്രസിഡൻറ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, റിജിൻ പള്ളിയത്ത്, തേജസ് നാരായണൻ, ശ്രീകല ജിനൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.