ദോഹ: ആഘോഷങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഖത്തർ. അഞ്ചു മാസം നീളുന്ന ക്രൂയിസ് സീസണിന് നവംബർ 29ന് ദോഹ പോർട്ടിൽ തുടക്കമാവും. ഏപ്രിൽ 26വരെ തുടരുന്ന ആഡംബര ക്രൂയിസ് കപ്പലുകളുടെ സീസണിലേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും പങ്കാളിത്തമുണ്ടാവും. 76 കപ്പലുകൾ തുറമുഖ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മവാനി ഖത്തർ അറിയിച്ചു.
ലോകകപ്പിെൻറ ഭാഗമായി സമുദ്ര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായാണ് വിശാല പങ്കാളിത്തത്തോടെ ക്രൂയിസ് സീസൺ സംഘടിപ്പിക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 86 ട്രിപ്പുകൾ ദോഹ പോർട്ടിലെത്തും. ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൻറ തയാറെടുപ്പും സംസ്കാരവും പൈതൃകവുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളിലെത്തിക്കുകയാണ് ക്രൂയിസ് സീസണിലൂടെ ലക്ഷ്യമിടുന്നത്.
2022 ലോകകപ്പിൽ സന്ദർശകർക്ക് താമസമൊരുക്കുന്നതിലും ക്രൂയിസ് കപ്പലുകൾക്ക് നിർണായക പങ്കുണ്ട്.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിെൻറ തീരത്ത് നങ്കൂരമിടുന്ന ക്രൂയിസ് കപ്പലുകളെ താമസകേന്ദ്രങ്ങളാക്കുന്നതും ആതിഥേയരുടെ പദ്ധതികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.