മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് മൂ​ന്നാം വാ​ർ​ഷി​കം; വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി ആ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മൂ​ന്നാം വാ​ർ​ഷി​ക​​ത്തി​ലേ​ക്ക്. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന വ​മ്പ​ൻ പ്ര​മോ​ഷ​നു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ന​വം​ബ​ർ ആ​റ് മു​ത​ൽ 16 വ​രെ നീ​ളു​ന്ന പ്ര​മോ​ഷ​ന്റെ​യും ഓ​ഫ​റു​ക​ളു​ടെ​യും ഭാ​ഗ​മാ​യി മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് മ​ർ​ഖി​യ ജെ ​മാ​ളി​ൽ ആ​റ്, ഏ​ഴ്, എ​ട്ട് ദി​വ​സ​ങ്ങ​ളി​ൽ കി​ല്ല​ർ പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​കും.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലും സൗ​ക​ര്യ​ത്തി​ലും ഡി​സൈ​ൻ ചെ​യ്ത മ​ർ​ഖി​യ ജെ ​മാ​ളി​ലെ മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ ഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, പാ​ദ​ര​ക്ഷ​ക​ൾ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത ശേ​ഖ​ര​മാ​ണു​ള്ള​ത്. ഫ്ര​ഷ്‌​നെ​സ് നി​ല​നി​ർ​ത്തി ദി​നേ​നെ​യെ​ത്തു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, ഇ​റ​ച്ചി, മീ​ൻ തു​ട​ങ്ങി​യ​വ​യും മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്.

വ​സ്ത്ര, പാ​ദ​ര​ക്ഷ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ല​ഭ്യ​മാ​ണ്. മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഓ​ഫ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി മ​ർ​സ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ ക​ണ്ടോ​ത്ത്, ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ് ഖാ​ദ​ർ, ഷോ​റൂം മാ​നേ​ജ​ർ മു​സ്ത​ഫ, ഗ്രൂ​പ് ബ​യ​ർ നി​സാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Anniversary for Marza Hypermarket-celebrations with huge offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT