ദോഹ: കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ധാർമിക മൂല്യങ്ങളിൽ വർഗീയത പിടിമുറുക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് മുൻ കേരള വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി.
‘സംസ്കൃതി’ പ്രഭാഷണ പരമ്പരയിൽ ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ രേഖപ്പെടുത്തി പോകുമ്പോൾ അതിൽ വികല വായനകൾ ഉണ്ടാകാതെ നോക്കേണ്ടതും ഇന്നിന്റെ ഉത്തവാദിത്തമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും ട്രഷറർ അപ്പു കവിണിശ്ശേരിൽ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.