ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിലെ ഡബ്ൾ ഷിഫ്റ്റ് ക്ലാസുകൾക്ക് തിങ്കളാഴ്ച തുടക്കമായി. പുതിയ അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഖത്തർ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ ആരംഭിച്ച ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലാണ് ക്ലാസുകൾ തുടങ്ങിയത്.
ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ക്ലാസുകൾ. ആദ്യ ദിനത്തിൽ രക്ഷിതാക്കൾക്കൊപ്പമെത്തിയ വിദ്യാർഥികളെ സ്കൂൾ അധികൃതർ ഹൃദ്യമായി സ്വാഗതം ചെയ്തു.
മികച്ച പഠനാന്തരീക്ഷവും അക്കാദമിക് മികവും വാഗ്ദാനം ചെയ്യുന്ന ഐഡിയിൽ സ്കൂളിൽ ഡബ്ൾ ഷിഫ്റ്റ് ആരംഭിച്ച തീരുമാനത്തെ രക്ഷിതാക്കൾ പ്രശംസിച്ചു. ആദ്യ ദിനത്തിൽ നടന്ന സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ് വിദ്യാർഥികളെ സ്വാഗതം ചെയ്തു.
അധ്യാപകർ, അനധ്യാപ ജീവനക്കാർ, ഗതാഗതം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ ഷിഫ്റ്റിനും ക്ലാസുകൾ തുടങ്ങിയത്. ഡബ്ൾ ഷിഫ്റ്റിൽ എല്ലാ ക്ലാസുകളിലേക്കുമുള്ള അഡ്മിഷൻ തുടരുന്നതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. 600 69114, 600 69115 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.