ദോഹ: ചാലിയാർ ദോഹ ആസ്റ്റർ ഡി.എം.എച്ച് ചാലിയാർ കപ്പിൽ ഓർബിറ്റ് എഫ്.സി ജേതാക്കൾ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ഫ്രൈഡേ ഫിഫ മഞ്ചേരിയെ 3-2ന് തോൽപിച്ചാണ് ഓർബിറ്റ് എഫ്.സി ചാമ്പ്യന്മാരായത്.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഓർബിറ്റ് എഫ്.സിയുടെ സുഹൈൽ ജോപ്പൻ ഗോൾഡൻ ബൂട്ടിന് അർഹനായി. സൽമാൻ ഖലീൽ (ഓർബിറ്റ്) ഗോൾഡൻ ബാളിന് അർഹനായി. റാഷിദ് മികച്ച ഗോൾകീപ്പറുമായി.
ചാമ്പ്യന്മാർക്കുള്ള ട്രോഫി ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസലാം എടവണ്ണ, ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, ആസ്റ്റർ ഹെൽത്ത് കെയർ ഹെഡ് ഓഫ് മാർക്കറ്റിങ് സുമിത് ബദ്ര എന്നിവർ ചേർന്ന് സമ്മാനിച്ചു. ഷൗക്കത്തലി ടി.എ.ജെ, അബ്ദുൽ മനാഫ് പി.കെ, സിദ്ദീഖ് വാഴക്കാട്, സമീൽ അബ്ദുൽ വാഹിദ്, വി.സി. മഷ്ഹൂദ്, ജാബിർ ബേപ്പൂർ, ജൈസൽ വാഴക്കാട് എന്നിവർ മറ്റു ട്രോഫികൾ സമ്മാനിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. ഖാലിദ് ഫക്രു മുഖ്യാതിഥിയായിരുന്നു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദലി, ഹൈദർ ചുങ്കത്തറ, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുറഊഫ് കൊണ്ടോട്ടി, മുഹ്സിന സമീൽ, അക്ബർ വാഴക്കാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.