മെ​ട്രോ ഇ​നി നേ​ര​ത്തേ ഓ​ടി​ത്തു​ട​ങ്ങും

ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പു​തു​വ​ർ​ഷ സ​മ്മാ​ന​വു​മാ​യി ദോ​ഹ മെ​ട്രോ. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​സ​ർ​വി​സു​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി. ദോ​ഹ മെ​ട്രോ അ​തി​രാ​വി​ലെ അ​ഞ്ച് മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന സ​മ​യം അ​ർ​ധ​രാ​​ത്രി ഒ​രു മ​ണി​വ​രെ​യാ​യും നി​ശ്ച​യി​ച്ചു.

നേ​ര​ത്തേ 11.59 വ​രെ​യാ​യി​രു​ന്നു ​മെ​ട്രോ ഓ​ടി​യ​ത്. ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴം വ​രെ​യാ​ണ് ഈ ​സ​മ​യം. വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ഇ​തു​വ​രെ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യാ​യി​രു​ന്നു സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യം. അ​ർ​ധ​രാ​​ത്രി ഒ​രു മ​ണി​വ​രെ സ​ർ​വി​സ് ന​ട​ത്തും. പു​തി​യ സ​മ​യ ക്ര​മീ​ക​ര​ണ പ്ര​കാ​രം മെ​ട്രോ​യു​ടെ സേ​വ​നം ദി​വ​സ​വും 20 മ​ണി​ക്കൂ​ർ ല​ഭ്യ​മാ​കും. ലു​സൈ​ൽ ട്രാ​മും പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ ഷെ​ഡ്യൂ​ളി​ലേ​ക്ക് മാ​റും. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ അ​ഞ്ച് മു​ത​ൽ 1.30 വ​രെ​യും. വെ​ള്ളി​യാ​ഴ്ച ര​ണ്ട് മു​ത​ൽ 1.30 വ​രെ​യു​മാ​ണ് സ​ർ​വി​സ്.

സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളു​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ മെ​ട്രോ​യു​ടെ സ​ർ​വി​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഓ​ഫി​സു​ക​ൾ, സ്കൂ​ൾ ഉ​ൾ​പ്പെ​ടെ ജോ​ലി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് നേ​ര​ത്തേ​ത​ന്നെ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​നും, റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്കി​ന്റെ വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്കാ​നും മെ​ട്രോ സ​മ​യം രാ​വി​ലെ അ​ഞ്ചു മ​ണി​യി​ലേ​ക്ക് മാ​റ്റി​യ​ത് സ​ഹാ​യ​ക​മാ​കും. നി​ല​വി​ൽ 5.30 മു​താ​ണ് പു​ല​ർ​ച്ചെ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​മ​സ​ക്കാ​ർ പ​ര​ക്കെ സ്വാ​ഗ​തം ചെ​യ്തു. അ​വ​ധി ദി​ന​ത്തി​ൽ രാ​വി​ലെ മെ​ട്രോ ഇ​ല്ലാ​ത്ത​ത് കാ​ര​ണം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണ് ഇ​നി ഒ​മ്പ​ത് മ​ണി മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ന്ന മെ​ട്രോ രാ​ത്രി വൈ​കി ഒ​രു​മ​ണി വ​രെ ഓ​ടും.

2019ൽ ​ഓ​ടി​ത്തു​ട​ങ്ങി​യ ദോ​ഹ മെ​ട്രോ ഡി​സം​ബ​ർ ആ​ദ്യ വാ​ര​ത്തി​ലാ​ണ് 20 കോ​ടി യാ​ത്ര​ക്കാ​ർ എ​ന്ന റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​ത്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മു​ന്നി​ൽ ക​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മെ​ട്രോ, ലോ​ക​​ക​പ്പോ​ടെ ഖ​ത്ത​റി​ലെ പൊ​തു​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി. റെ​ഡ്, ഗ്രീ​ൻ, ഗോ​ൾ​ഡ് ലൈ​നു​ക​ളി​ലാ​യി 76 കി.​മീ ദൂ​ര​ത്തി​നി​ട​യി​ൽ 37 സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് മെ​ട്രോ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - Doha Metro with new services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.