ദോഹ: സർഗാത്മക മേഖലയെ പിന്തുണക്കുകയെന്ന ലക്ഷ്യവുമായി കലാകാരന്മാർക്കും കലാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക നിയമം സംബന്ധിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം.
ഖത്തർ ദേശീയ വിഷന്റെ ഭാഗമായി മൂന്നാം ദേശീയ വികസന പദ്ധതിയുടെ ചുവടുപിടിച്ചാണ് സാംസ്കാരിക മന്ത്രാലയം രാജ്യത്ത് പ്രവർത്തിക്കുന്ന കലാകാരന്മാർക്കും കലാ പ്രവർത്തനങ്ങൾക്കും ബാധകമായ പ്രത്യേക നിയമ നിർമാണം നടത്തുന്നത്. കലാകാരന്മാരുടെ തൊഴിലുകൾ ക്രമീകരിച്ചുകൊണ്ട് അവരുടെ സർഗാത്മകത നിലനിർത്തുന്നതിന് പിന്തുണക്കുകയാണ് നിയമ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിർദേശത്തിന് അംഗീകാരം നൽകിയത്. യോഗത്തിൽ സർക്കാർ ജോലികളിലെ സ്വദേശിവത്കരണം നടപടികളുടെ പുരോഗതി മന്ത്രിസഭ അവലോകനം ചെയ്തു.
ഖത്തറിനും യു.എ.ഇക്കുമിടയിൽ തൊഴിൽ, മനുഷ്യവിഭവ വികസന സഹകരണം സംബന്ധിച്ച ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.