ദോഹ: തൃശൂർ ജില്ല സൗഹൃദ വേദി ക്രിസ്മസ്-പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ ഐ.സി.സി അശോക ഹാളിൽ അരങ്ങേറി. മലയാള സിനിമാ താരം ഹരിപ്രശാന്ത് വർമ മുഖ്യാതിഥിയായിരുന്നു.
സെമി ക്ലാസിക്കൽ ഡാൻസ്, മാർഗം കളി, കുട്ടികളുടെ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരോൾ, ചുരിക ടീമിന്റെ ബാൻഡ് പ്രകടനം തുടങ്ങിയവയുമായി തൃശൂർ പൂരക്കാഴ്ച സമ്മാനിച്ചു. കലാസന്ധ്യക്ക് 400ൽപരം കലാസ്നേഹികളും വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു.
ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ റാഫി കണ്ണോത്ത്, കുടുംബസുരക്ഷാ കമ്മിറ്റി ചെയർമാൻ പ്രമോദ് മൂന്നിനി, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ശശിധരൻ പ്ലാഴി, ടാക് ഖത്തർ എം.ഡി പി. മുഹസിൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ. സലീം, വനിതാ കൂട്ടായ്മ ചെയർപേഴ്സൻ റജീന സലീം എന്നിവർ സന്നിഹിതരായി. സെക്രട്ടറി റസാഖ് യോഗനടപടികൾ നിയന്ത്രിച്ചു. കൾചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദർ അലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.