ദോഹ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ‘നമ്മടെ പാലക്കാട് നെല്ലറയുടെ മഹോത്സവം’ കാമ്പയിന്റെ ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘നമ്മുടെ പാലക്കാട്, വികസന സ്വപ്നങ്ങൾ, പ്രതിബന്ധങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിൽ ജനുവരി 30നുള്ളിലായി പ്രബന്ധങ്ങൾ തയാറാക്കി അയക്കാം.
ഒന്നാം സ്ഥാനം ലഭിക്കുന്ന രചനക്ക് 10,000 രൂപ സമ്മാനമായി നൽകും. മികച്ച സൃഷ്ടികൾ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ചരിത്ര പുസ്തകത്തിൽ പ്രസിദ്ധീകരിക്കും. അഞ്ച് പേജിൽ കുറയാത്ത രചനകൾ qatarkmcc.palakkad@gmail.com എന്ന വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.