ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ എന്ന എന്ന മുദ്രാവാക്യവുമായി ചാലിയാർ ദോഹ ഖത്തറിലും നാട്ടിലുമായി വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. ഇന്ത്യൻ കൾചറൽ സെന്ററിൽ മരം നട്ടുകൊണ്ടാണ് ഖത്തറിലെ പരിസ്ഥിതി ദിനം ആഘോഷിച്ചത്.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതവും സെക്രട്ടറി സാബിക് എടവണ്ണ നന്ദിയും പറഞ്ഞു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് ആശംസകളർപ്പിച്ചു. ചാലിയാർ ദോഹ നേതാക്കളായ ഡോ. ഷഫീക്ക് താപ്പി, ഷൗക്കത്തലി താജ്, ഹൈദർ ചുങ്കത്തറ, സിദ്ദീഖ് വഴക്കാട് , അജ്മൽ അരീക്കോട്, നൗഫൽ കട്ടയാട്ട്, സാദിഖലി മണി കൊന്നാലത്ത്, മുജീബ് ചീക്കോട്, റഊഫ് ബേപ്പൂർ , താജുദ്ദീൻ ബേപ്പൂർ, അബ്ദുറഹിമാൻ മമ്പാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതോടൊപ്പം ചാലിയാർ ദോഹക്കു കീഴിലെ നാട്ടിലെ 24 പഞ്ചായത്ത് അസോസിയേഷനുകളും, ക്ലബുകളുമായി സഹകരിച്ച് കൊണ്ട് വൃക്ഷത്തൈകൾ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.