ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. തിങ്കൾമുതൽ ബുധൻവരെ രാവിലെയും രാത്രിയിലും മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാൽ ദൂരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴെയായി കുറയാനും ഇടയുണ്ട്.
വാഹന ഡ്രൈവർമാർ മുൻകരുതൽ പാലിക്കണമെന്നും വിവിധ മന്ത്രാലയങ്ങളുടെ ഔദ്യോഗിക പേജുകളിലെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുമ്പോൾ മുന്നിലെ കാഴ്ചകൾ കുറയാനും അപകടങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാം. റോഡിലിറങ്ങുന്നവർ വേഗം കുറച്ചും ട്രാഫിക് നിർദേശങ്ങൾ പാലിച്ചും വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.