മൂടൽമഞ്ഞിന് സാധ്യത; ഡ്രൈവർമാർ ശ്രദ്ധിക്കുക
text_fieldsദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. തിങ്കൾമുതൽ ബുധൻവരെ രാവിലെയും രാത്രിയിലും മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാൽ ദൂരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴെയായി കുറയാനും ഇടയുണ്ട്.
വാഹന ഡ്രൈവർമാർ മുൻകരുതൽ പാലിക്കണമെന്നും വിവിധ മന്ത്രാലയങ്ങളുടെ ഔദ്യോഗിക പേജുകളിലെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുമ്പോൾ മുന്നിലെ കാഴ്ചകൾ കുറയാനും അപകടങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കാം. റോഡിലിറങ്ങുന്നവർ വേഗം കുറച്ചും ട്രാഫിക് നിർദേശങ്ങൾ പാലിച്ചും വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.