ദോഹ: ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ യാസ് മെഡ് ക്ലിനിക് ഗ്രൂപ്പിനു കീഴിലുള്ള പാർകോ മെഡിക്കൽ സെൻററുമായി സഹകരിച്ച് സി.ഐ.സി, വുമൺ ഇന്ത്യ, യൂത്ത് ഫോറം മദീന ഖലീഫ സോൺ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ പരിശോധന പാക്കേജ് നടപ്പാക്കുന്നു.
ഇതു സംബന്ധിച്ച കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. ഫുൾ ബോഡി ചെക്കപ് , ജനറൽ കൺസൽട്ടേഷൻ, സ്പെഷലിസ്റ്റ് കൺസൽട്ടേഷൻ, ഡെൻറൽ ചികിത്സ, ലബോറട്ടറി ടെസ്റ്റുകൾ എന്നീ മേഖലകളിലാണ് കരാർ പ്രകാരം ആനുകൂല്യം ലഭ്യമാവുക.
യാസ് മെഡ് ക്ലിനിക് ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് സി.ഇ.ഒ. ഡോക്ടർ യാസ്മിൻ ഹംസയും സി.ഐ.സിയെ പ്രതിനിധാനം ചെയ്ത് സോണൽ വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് പൊയിലും കരാറിൽ ഒപ്പുവെച്ചു. സി.ഐ.സി, വുമൻ ഇന്ത്യ, യൂത്ത്‌ഫോറം സോണൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.