ദോഹ: ഖത്തറിലെ സാമൂഹിക- സാംസ്കാരിക മേഖലകളിലെ വ്യക്തികളെ പങ്കെടുപ്പിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ശനിയാഴ്ച ദോഹ ഐബിസ് ഹോട്ടലിൽ നടന്ന ഇഫ്താർ വിരുന്നിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, വിവിധ സംഘടനാപ്രതിനിധികൾ, വ്യാപാരപ്രമുഖർ, സാമൂഹികനേതാക്കൾ ഉൾപ്പെടെ 150ഓളം പേർ പങ്കെടുത്തു.
സി.ഐ.സി പ്രസിഡന്റ് ഖാസിം റമദാൻ സന്ദേശം നൽകി സംസാരിച്ചു. വ്രതവിശുദ്ധിയിലൂടെ നേടിയെടുക്കുന്ന ആത്മസംസ്കരണം സമൂഹത്തിന്റെ പൊതുനന്മകളിലേക്ക് പ്രസരിപ്പിക്കുന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദവിരുന്നിൽ പങ്കെടുത്തവരെ അർഷദ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.