ദോഹ: മതമൂല്യങ്ങളെ ചേർത്തുനിർത്തി മാത്രമെ ഇന്ത്യയിൽ വർഗീയതയെയും ഫാഷിസത്തെയും ചെറുക്കാൻ കഴിയൂവെന്ന് പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.പി. രാമനുണ്ണി പറഞ്ഞു. ആരാധനാലയങ്ങൾ വർഗീയ വാദികൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിവിധ മതവിശ്വാസികളും നേതൃത്വവും പരസ്പരം ആരാധനാലയങ്ങൾ സന്ദർശിച്ച് സൗഹൃദ മതിൽ തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ നന്ദിയും പറഞ്ഞു. വി. അബ്ദുൽ അസീസ്, റഫീഖ് മേച്ചേരി, തയ്യിബ അർഷദ്, മുഹമ്മദാലി, കെ. ഷംസുദ്ദീൻ, ഷംല റഷീദ്, നസീമ, നഹ്യ, സജ്ന ഇബ്രാഹിം, സുനില അബ്ദുൽ ജബ്ബാർ, സുനീറ നിസാർ, സിദ്ദീഖ് ഹസൻ, അസ്ഹർ അലി, അബ്ദുൽ ജബ്ബാർ, മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.