ദോഹ: ‘പ്രവാചക ജീവിതം, സന്ദേശം’ എന്നിവ ആധാരമാക്കി സി.ഐ.സി നടത്തിയ ഹ്രസ്വ വിഡിയോ നിർമാണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ആബിദ് വി.എന്‍ (അബൂ ജവാദ്) അര്‍ഹനായി. ഫാബിസ് കണിയാത്ത് കണ്ടിയിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം ബബീന ബഷീര്‍, മുഹമ്മദ് സാലിം വേളം എന്നിവര്‍ പങ്കിട്ടു.
സി.ഐ. സി സംഘടിപ്പിച്ച ‘വെളിച്ചമാണ് തിരുദൂതർ’ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലൊന്നായിരുന്നു വിഡിയോ മത്സരവും.
നിശ്ചിത സമയദൈര്‍ഘ്യവും സർഗാത്മകതയുമുള്ള മൗലികമായ സൃഷ്ടികളാണ് പരിഗണിക്കപ്പെട്ടതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.