ദോഹ: റഷ്യ- യുക്രെയ്ൻ സംഘർഷ സാധ്യത സജീവമായി നിൽക്കെ, മേഖലയിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് പൗരന്മാർക്ക് ഖത്തറിന്‍റെ നിർദേശം. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ യാത്രകൾ മാറ്റിവെക്കണമെന്ന് നിർദേശിച്ചത്. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ യുക്രെയ്‌നിലെ ഖത്തർ എംബസിയുമായോ കോൺസുലാർ വിഭാഗവുമായോ ബന്ധപ്പെട്ട് ഏകോപിപ്പിക്കണമെന്നും വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായ തുടരുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് കുവൈത്ത്, ജോർഡൻ, ന്യൂസിലൻഡ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് യുക്രെയ്നിൽനിന്നും ഒഴിയാൻ നിർദേശിച്ചിരുന്നു. യുക്രെയ്നില്‍ എപ്പോള്‍ വേണമെങ്കിലും റഷ്യന്‍ അധിനിവേശം ഉണ്ടായേക്കാമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. നേരത്തേ, യുക്രെയ്‌നിലെ അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനകം നാട്ടിലേക്ക് മടങ്ങാന്‍ പ്രസിഡന്‍റ് ജോ ബൈഡനും നിര്‍ദേശിച്ചു. യുക്രെയ്‌നെ ഏതുനിമിഷും റഷ്യ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പും യു.എസ് പ്രസിന്‍റ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.