ദോഹ: നാട്ടിലൊരു മനോഹര വില്ലയും ഫ്ലാറ്റും കമേഴ്സ്യൽ കോംപ്ലക്സും സ്വന്തമാക്കാൻ മാത്രമല്ല, സുരക്ഷിതമായൊരു നിക്ഷേപത്തിന് ആഗ്രഹിക്കുന്നവർക്കും ദോഹയിൽ അവസരം കാത്തിരിക്കുന്നു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ വേദിയാകുന്ന 11ാമത് സിറ്റി സ്കേറ്റ് ഖത്തർ പ്രോപർട്ടി ഷോയിലെ ഗൾഫ് മാധ്യമം ഇന്ത്യൻ പവിലിയനിൽ ഈ അവസരവുമുണ്ട്. റിയൽ എസ്റ്റേറ്റ് സ്വപ്നങ്ങൾക്ക് ചിറകുമായെത്തുന്ന കേരളത്തിൽനിന്നുള്ള ബിൽഡർമാരുടെ പദ്ധതികളിൽ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് സുരക്ഷിത നിക്ഷേപസാധ്യതകളാണ് ഖത്തറിലെ ഏറ്റവും വലിയ പ്രോപ്പർട്ടിഷോ ആയ സിറ്റി സ്കേപ് ഒരുക്കുന്നത്.
വീട്, വില്ലകൾ, അപ്പാർട്മെൻറ്, വാണിജ്യ കോംപ്ലക്സുകൾ തുടങ്ങിയ പദ്ധതികളിൽ നിക്ഷേപം നടത്തി മാസത്തിൽ നിശ്ചിത വരുമാനം ലഭ്യമാക്കാനാണ് ഇതുവഴി അവസരം ഒരുങ്ങുന്നത്. ഒക്ടോബർ 24 മുതൽ 26 വരെയാണ് ഖത്തറിലെയും വിവിധ യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങളിലെയും ജി.സി.സിയിലെയുമെല്ലാം റിയൽ എസ്റ്റേറ്റ് കമ്പനികൾ പങ്കാളികളാകുന്ന സിറ്റിസ്കേപ്പിന് ഡി.ഇ.സി.സി വേദിയാകുന്നത്. ഒരുപതിറ്റാണ്ടിലേറെ കാലമായി ദോഹയിൽ നടക്കുന്ന ‘സിറ്റി സ്കേപ് പ്രോപർട്ടി ഷോയിൽ ആദ്യമായാണ് ഇന്ത്യൻ പവിലിയൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ‘ഗൾഫ് മാധ്യമം’ സിറ്റി സ്കേപ്പ് ഖത്തറിൽ ഇന്ത്യൻ പവിലിയൻ അവതരിപ്പിക്കുന്നത്.
പ്രമുഖരായ 35ഓളം ബിൽഡർമാർ പ്രദർശനത്തിൽ പങ്കാളികളാകും. ഖത്തറിലെ പ്രവാസി മലയാളികൾക്ക് കേരളത്തിലെ 14 ജില്ലകളിലും ഫ്ലാറ്റും വില്ലയുമെല്ലാം ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരവുമായാണ് പ്രധാനപ്പെട്ട നിർമാതാക്കൾ ഖത്തറിൽ ഒന്നിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.