ദോഹ: ഖത്തർ ചാരിറ്റി സെന്‍റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് -ഫ്രണ്ട്സ് കൾചറൽ സെന്‍റർ (എഫ്.സി.സി) മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്കൂൾ ഫിയസ്റ്റയിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി സി.എൻ.എ.ക്യുവിൽ നടന്ന സമാപന പരിപാടിയിൽ ഖത്തർചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്യൂണിറ്റി വിഭാഗം ഡറയക്ടർ ഫാത്തിമ ജുമാ അൽ മൊഹന്നദി , ലോക്കൽ പ്രോഗ്രാം മേധാവി ഫരീദ് ഖലീൽ സിദ്ദിഖി, കമ്യൂണിറ്റി ഡെവലപ്മെന്‍റ് ജനറൽ കോഓഡിനേറ്റർ കരീമാ അൽസയ്യിദ് അൽ ഖലീൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്കൂൾ ഫിയസ്റ്റയുമായി സഹകരിച്ച ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിനു വേണ്ടി അൻവർ ഹുസൈൻ ആദരം ഏറ്റുവാങ്ങി.
സംവാദം, വാർത്ത വായന, കവിത പാരായണം, പ്രഭാഷണം എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് കാറ്റഗറിയിൽ അറബിക്കിലും ഇംഗ്ലീഷിലുമായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പീൻസ് , നൈജീരിയ, സിറിയ, ഈജിപ്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹുസൈൻ കടന്നമണ്ണ അവതാരകനായ ഫിയസ്റ്റയിൽ, ഖത്തർ ചാരിറ്റി സെന്‍റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ്-ഫ്രണ്ട്സ് കൾചറൽ സെന്‍റർ (എഫ്.സി.സി) ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അധ്യക്ഷതവഹിച്ചു. ഖത്തർ ചാരിറ്റി സെന്‍റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് ഫ്രണ്ട്സ് കൾചറൽ സെന്‍റർ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു . ദോഹയിലെ കലാ-സാഹിത്യ മേഖലയില്‍ പ്രശസ്തരായ വിധികര്‍ത്താക്കള്‍ മത്സര ഫലം നിര്‍ണയിച്ചു. ആയിഷ റെനയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച സമാപന പരിപാടിയിൽ മത്സരവിജയികളായ ഫഹീമ നൂറ ഷാനവാസ്, ഷമിത അടിക,നജ മെഹ്‌ദിൻ, വീനസ് റെനിത്, റിയ ഫാത്തിമ റാസിഖ് , മലാക് നജ്ജാർ എന്നിവർ പരിപടികൾ അവതരിപ്പിച്ചു. മുപ്പത്തഞ്ചോളം സ്കൂളിൽ നിന്നായി ആയിരത്തിൽ പരം സ്‌കൂൾ വിദ്യാർഥികൾ പങ്കെടുത്ത സ്കൂൾ ഫിയസ്റ്റയിൽ ഖത്തറിലെ വിവിധ സമൂഹത്തിലെ വിദ്യാർഥികൾക്ക് കഴിവുകൾ വികസിപ്പിക്കാനും, പ്രോത്സാഹനവും നൽകിയ വേറിട്ട വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.