ദോഹ: രാജ്യത്തെ ഡോക്ടർമാർ, ആശുപത്രികൾ എന്നിവരുടെ സമൂഹമാധ്യമ ഉപയോഗത്തിൽ മാർഗ നിർദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഡോക്ടർമാരുടെ സമൂഹമാധ്യമ ഉപയോഗം വിലക്കുന്നില്ലെങ്കിലും ഉപയോഗിക്കുേമ്പാൾ സ്വീകരിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്. ഡോക്ടർമാർക്കും ക്ലിനിക്കുകൾക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ പ്രവർത്തന മേഖലയിലെ വിവരങ്ങളും പങ്കുവെക്കാം. എന്നാൽ, ഖത്തറിൽ നിരോധിക്കപ്പെട്ട മെഡിക്കൽ ഉപകരണങ്ങളോ മറ്റോ സംബന്ധിച്ച് വിവരങ്ങൾ പങ്കുവെക്കാനോ രോഗികളുടെ വിവരങ്ങൾ പരസ്യമാക്കാനോപാടില്ല. നോൺ െമഡിക്കൽ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യവും വിലക്കുന്നുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം അറിയിച്ചു.
ഡോക്ടർമാർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങൾ വസ്തുനിഷ്ഠവും കൃത്യതയുമുള്ളതായിരിക്കണമെന്നത് പരിഗണിച്ചാണ് മന്ത്രാലയം പെരുമാറ്റച്ചട്ടം നിർദേശിക്കുന്നത്.
ഇസ്ലാമിക സംസ്കാരത്തെയും പാരമ്പര്യത്തെയും ഹനിക്കും വിധമുള്ള ചിത്രങ്ങൾ, വിഡിയോ, മറ്റ് എഴുത്തുകൾ എന്നിവയുള്ള പരസ്യങ്ങൾ പങ്കുവെക്കാൻ പാടില്ല
മെഡിക്കൽ പ്രഫഷെൻറ അന്തസ്സും ധാർമികതയും ലംഘിക്കുന്നവിധത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കരുത്
ആരോഗ്യ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവരുടെ ലൈസൻസ്, സ്പെഷലൈസേഷൻ, അക്കാദമിക് യോഗ്യത, രജിസ്ട്രേഷൻ എന്നിവ വ്യക്തമാക്കണം
പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ രജിസ്ട്രേഷൻ വിശദാംശങ്ങൾ വ്യക്തമാക്കണം
മന്ത്രാലയത്തിെൻറയോ ബന്ധപ്പെട്ട വകുപ്പിെൻറയോ അംഗീകാരമോ അനുമതിയോ ഉള്ള സേവനങ്ങളും ഉൽപന്നങ്ങളും മാത്രമേ പരസ്യപ്പെടുത്താൻ പാടുളളൂ. അതേസമയം, മെഡിക്കൽ ഇതരസേവനങ്ങൾ പരസ്യപ്പെടുത്താനോ പങ്കുവെക്കാനോ പാടില്ല.
വാണിജ്യതാൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുള്ള മരുന്ന്, മറ്റ് മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവക്ക് പ്രചാരണം നൽകാൻ പാടില്ല
ഡോക്ടറുടെയോ ക്ലിനിക്കിെൻറയോ സൗകര്യങ്ങൾ പരസ്യപ്പെടുത്തുന്നതിനായി രോഗിയുടെ ചികിത്സാ സമയത്തെ വിഡിയോ ഷൂട്ട്, ലൈവ് വിഡിയോ എന്നിവ പാടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.