ദോഹ: ഇൻഡോ അറബ് ന്യൂമിസ്-ഫില-ഹെറിറ്റേജ് അസോസിയേഷന്റെ നാണയ കറൻസി പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനം ദോഹ ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. രാജഭരണകാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ വരെയുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരങ്ങൾ, വിവിധ വിദേശ രാജ്യങ്ങളുടെ കറൻസികളുടെയും ശേഖരം എന്നിവ എക്സിബിഷനിൽ ഒരുക്കി. കൂടാതെ അപൂർവമായ ഫിഫ ഉൽപന്നങ്ങളും സ്വർണം-വെള്ളി നാണയങ്ങളും ടിക്കറ്റ് പാസുകൾ മുതലായവയും അറേബ്യൻ പുരാവസ്തുക്കളുടെ ശേഖരവും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
ടീം ഖത്തർ ഓർക്കസ്ട്രയുടെ ഓണച്ചന്തയുടെ ഭാഗമായി നടന്ന എക്സിബിഷനിൽ ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് നാണയ -സ്റ്റാമ്പ് ശേഖരങ്ങളെ കുറിച്ച് അവഗാഹം ഉണ്ടാക്കാനും ഫിലാറ്റലി ക്ലബുകൾ ആരംഭിക്കാനും തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനമെന്ന് സംഘാടകർ അറിയിച്ചു. ഡോ. മൊയ്തീൻകുട്ടി, ഡോ. ആര്യ കൃഷ്ണൻ, ഡോ. അഭിഷേക് കൃഷ്ണൻ, സുബൈർ അരീക്കാട്, അബ്ദുസ്സലാം, രഞ്ജിത്ത് ചെമ്മാട്, ഷാനു വലിയകത്ത് കോവത്ത്, സിബി സേതു, വേണുഗോപാൽ, ഖൈസ് റസ്വി, ജയൻ ഓർമ, സുരേഷ് ബാബു എന്നിവരുടെ ശേഖരമാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.