ദോഹ: പ്രത്യേക പരിസ്ഥിതി സൗഹൃദ ഡീസലിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബസുകൾ രാജ്യത്ത് എത്തുന്നു. പുതുതായി രൂപകൽപന ചെയ്ത പരിസ്ഥിതി സൾഫർ മുക്ത പരിസ്ഥിതി സൗഹൃദ ഡീസൽ ഉപയോഗിച്ചായിരിക്കും ഈ ബസുകൾ ഓടുക. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റജി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈയടുത്ത് ഒപ്പുവെച്ച കരാറുകൾ പ്രകാരമാണ് ഇത്തരം ബസുകളും അനുബന്ധസൗകര്യങ്ങളും രാജ്യത്ത് എത്തുക.
കരാർപ്രകാരം ഇത്തരം പുതിയ ഇലക്ട്രിക് ബസുകൾ രാജ്യത്തിറക്കും. കൂടാതെ ബസുകൾക്കാവശ്യമായ സ്റ്റേഷനുകൾ, പാർക്കിങ് ലോട്ടുകൾ, വലിയ സംഭരണശാലകൾ എന്നിവയും കരാറുകളുടെ ഭാഗമായി നിർമിക്കും.ഇതിനുപുറമെ, ഫ്രീസോണിൽ ബസുകളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്രത്യേക വ്യവസായശാലയും നിർമിക്കുന്നുണ്ട്. രാജ്യത്തെ പൊതുഗതാഗത മേഖല കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിെൻറ ഭാഗമായി കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഖത്തറിൽ എത്തിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി നിരവധി കരാറുകളിലാണ് ഖത്തർ ഈയിടെ ഒപ്പുവെച്ചിരിക്കുന്നത്.
സെൻറ് റെജിസ് ഹോട്ടലിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ സാന്നിധ്യത്തിലാണ് 600 കോടി റിയാലിെൻറ കരാറുകളിൽ ഒപ്പുവെച്ചത്. വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ലോകകപ്പിനുള്ള ഇലക്ട്രിക് ബസുകൾ വാങ്ങുക, പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. ഇതിനുപുറമെ, പൊതുമേഖലക്ക് ഏറെ പിന്തുണ നൽകുന്ന ബസ് ഇൻഫ്രസ്ട്രക്ചർ മേഖലയിൽ 11 കരാറുകളിലും കഴിഞ്ഞദിവസം ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്. ഖത്തർ ഫ്രീസോൺ അതോറിറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ, കർവ ട്രാൻസ്പോർട്ടേഷൻ കമ്പനി, ചൈനീസ് കമ്പനികളായ യുടോങ്, ഹഗെർ തുടങ്ങിയവരാണ് കരാറുകളിൽ ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ കോൺട്രാക്ടിങ്, കൺസ്ട്രക്ഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളും കരാറുകളുടെ ഭാഗമായിട്ടുണ്ട്.
ഉംഅൽ ഹൗൽ ഫ്രീസോണിൽ ഇ- ബസുകൾ നിർമിക്കും
ദോഹ: ഉംഅൽ ഹൗൽ ഫ്രീസോണിൽ ഇലക്ട്രിക് ബസുകൾ നിർമിക്കാനും പദ്ധതി. ചൈനീസ് കമ്പനിയായ യുടോങ്ങുമായി ഇതുസംബന്ധിച്ച കരാറിൽ മുവാസലാത്തുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇ- ബസുകൾ നിർമിക്കുന്ന പ്ലാൻറ് ഉംഅൽ ഹൗലിൽ സ്ഥാപിക്കുകയാണ് കരാറിലൂടെ ചെയ്യുക. 2022 ഖത്തർ ലോകകപ്പിനായി ആദ്യ ഇലക്ട്രിക് ബസ് ഈ പ്ലാൻറിൽ നിർമിക്കാനും കരാറിൽ നിബന്ധനയുണ്ട്. ലോകകപ്പിനായുള്ള വാഹനങ്ങളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 2030ഓടെ പൊതുഗതാഗതമേഖല മുഴുവൻ ഇ-വാഹനങ്ങളാക്കുന്ന മന്ത്രാലയത്തിെൻറ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികൾ.
മുവാസലാത്തും ചൈനീസ് കമ്പനിയും ചേർന്നാണ് ഇലക്ട്രിക് ബസ് ഫാക്ടറി നടത്തുക. ഇവിടെ നിർമിക്കുന്ന ബസുകൾ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, സൗത്ത് അേമരിക്ക, ആഫ്രിക്ക രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ലക്ഷ്യമാണ്. ഫാക്ടറി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെയാണ് കയറ്റുമതിക്കായുള്ള വാഹനങ്ങൾ നിർമിക്കാനാരംഭിക്കുക. ഖത്തർ സർക്കാറിെൻറ പ്രാദേശികവത്കരണ പദ്ധതികളുടെ ഭാഗമായി ഖത്തരി കമ്പനികളും ഇ- ബസ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.