കോൺസുലാർ ക്യാമ്പ്​ ഇന്ന്​

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്‍റ്​ ഫോ​റ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്ച അ​ൽ ഖോ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​ണ് ക്യാ​മ്പ്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ കോ​ൺ​സു​ലാ​ർ, അ​റ്റ​സ്​​റ്റേ​ഷ​ൻ, പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്ക​ൽ ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ക്യാ​മ്പി​നെ ആ​ശ്ര​യി​ക്കാം. അ​ല്‍ഖോ​ര്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ സീ​ഷോ​ര്‍ ഗ്രൂ​പ്, സ്ട്രീ​റ്റ് 8, സോ​ണ്‍ 74, കെ​ട്ടി​ട ന​മ്പ​ര്‍ 16ലാ​ണ് പ്ര​ത്യേ​ക കോ​ണ്‍സു​ലാ​ര്‍ ക്യാ​മ്പ് ന​ട​ക്കു​ക.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം രാ​വി​ലെ എ​ട്ടു മു​ത​ല്‍ ല​ഭ്യ​മാ​ണെ​ന്ന്​ എം​ബ​സി അ​റി​യി​ച്ചു. ക്യാമ്പില്‍ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും ബോധവത്കരണവും ചര്‍ച്ച ചെയ്യും.

Tags:    
News Summary - Consular camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.