ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഹാ​ളി​ൽ തു​റ​ന്ന സം​വാ​ദ​ത്തി​ൽ എം.​എം. അ​ക്​​ബ​ർ സം​സാ​രി​ക്കു​ന്നു 

നബിവിവാഹങ്ങളിലെ വിവാദം അനാവശ്യം -എം.എം. അക്ബർ

ദോഹ: നിച്ച് ഓഫ് ട്രൂത്ത് ഖത്തർ ചാപ്റ്റർ 'നബി വിവാഹങ്ങൾ എന്നും മാതൃകാപരമാണ്'എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചു. ഇസ്ലാം എന്ന പവിത്രമതത്തെ സമൂഹത്തിനുമുന്നിൽ താറടിച്ചുകാണിക്കുക എന്ന ദുരുദ്ദേശ്യത്തിൽനിന്നും പ്രവാചകന്മാരെയും അവരുടെ പത്നിമാരെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാഖ്യാന ശൈലികളിൽനിന്നും പിന്മാറണമെന്നും മുൻ നൂറ്റാണ്ടുകളിലെ ചരിത്രപുരുഷന്മാർ വിവാഹം കഴിച്ച സ്ത്രീകളുടെ പ്രായം പരിശോധിച്ചാൽ നബി വിവാഹപ്രായ വിവാദം അനാവശ്യമാണെന്നു ബോധ്യപ്പെടുമെന്നും എം.എം. അക്ബർ പറഞ്ഞു.

നബിയുടെ ആദ്യ വിവാഹം തങ്ങളുടെ പ്രായത്തെക്കാൾ ഇരട്ടി പ്രായമുള്ള സ്ത്രീയുമായിട്ടായിരുന്നു എന്നത് വിമർശകർ കണ്ടില്ലെന്നു നടിക്കുന്നു. ശേഷം നടന്ന വിവാഹങ്ങൾ മുഴുവൻ പരിശോധിക്കണമെന്നും ഓരോ വിവാഹത്തിന്റെയും പശ്ചാത്തലം എന്തായിരുന്നുവെന്നു പഠിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുനീർ മങ്കട അധ്യക്ഷത വഹിച്ചു. നജീബ് അബൂബക്കർ മോഡറേറ്ററായി. മുഹമ്മദ് മിസ്ബാഹ്, ഖല്ലാദ് ഇസ്മായിൽ സംസാരിച്ചു.

Tags:    
News Summary - Controversy over Nabi marriages is unnecessary -MM Akbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.