ദോഹ: ഖത്തറിൽ തിങ്കളാഴ്ച 110 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ വിദേശ യാത്രക്കാർ ആരും പട്ടികയിൽ ഇല്ല.
110 രോഗികളും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകുകയും താമസക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കുകയും കൂടി ചെയ്തതോടെയാണ് പട്ടികയിൽനിന്നും ഈ വിഭാഗം പൂർണമായും ഒഴിവായത്. നേരത്തെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ രോഗം ബാധിച്ചവരുടെ എണ്ണം പ്രത്യേകമായി നൽകിയിരുന്നു. തിങ്കളാഴ്ച ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു.
77കാരനാണ് മരിച്ചത്. ഇതുവരെ 677 മരണമാണ് റിപ്പോർട്ട് ചെയ്തത്. 173 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 1191 ആയി കുറഞ്ഞു. 22,949 പേർ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരായി. 26 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഐ.സി.യുകളിൽ നാലുപേരും ചികിത്സയിലുണ്ട്. പുതുതായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.