ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 148 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 151 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 2443. ഇന്നലെ 21,445 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 71 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 10 പേരുമുണ്ട്. ചൊവ്വാഴ്ച 10,558 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 50.77 ലക്ഷം ഡോസ് വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.