കോവിഡ്​: പുതിയരോഗികൾ 170; രോഗമുക്​തി 134

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച രോഗമുക്​തരേക്കാൾ കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 170 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഇവരിൽ108 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 62 പേർ വിദേശങ്ങളിൽ നിന്ന്​ എത്തിയവരാണ്​. 134 പേരാണ്​ ചൊവ്വാഴ്​ച​ രോഗമുക്​തരായത്​. രോഗികളും രോഗമുക്​തരും തമ്മിലെ അനുപാതം കൂടുന്നത്​ കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കും.

ഇന്നലെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 601 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ആകെ 226710 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികൾ 1980 ആണ്​. ഇന്നലെ 19619പേർ പരിശോധനക്ക്​ വിധേയരായി​. രാജ്യത്ത്​ ആകെ 2348938 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 226710 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. നിലവിൽ 72 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 10 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 22 പേരുമുണ്ട്​​.

ചൊവ്വാഴ്​ച 27,473 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. ഇതുവരെ രാജ്യത്താകമാനം 38.59 ലക്ഷം ഡോസ്​ വാക്​സിൻ നൽകി.

Tags:    
News Summary - Covid: 170 new patients; Cure 134

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.