കോവിഡ്: ഖത്തറിലുള്ളവരു​ടെ സംശയങ്ങളകറ്റാം

1. എന്ത് ചികിത്സയാണ് ഖത്തറിൽ ലഭിക്കുക?
ഉത്തരം: കോവിഡ് 19 സംശയിക്കുന്ന ഏത് രോഗിയെയും ചികിത്സക്കായും പരിശോധന നടത്തുമ്പോള്‍ നിരീക്ഷിക്കുന്നതിനായും എച്ച്.എം.സിയുടെ കമ്മ്യൂണിക്കബിള്‍ ഡീസീസ് സ​െൻറ റിലേക്ക് കൊണ്ടുപോകും.

ഈ കേന്ദ്രം ഇത്തരം അവസ്ഥയിലുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം സ്ഥാപിച് ചതാണ്. ആശുപത്രിക്കുള്ളിലോ പുറത്തോ വൈറസ് മറ്റാളുകളിലേക്ക് പകരുന്നില്ല എന്ന് ഉറപ്പാക്കുന്നതിന്​ പ്രത്യേക സൗകര്യങ്ങൾ ഉണ്ട്.

2. എച്ച്.എം.സി ആംബുലൻസ് സർവിസ് ലഭ്യമാകുമോ?
ഉത്തരം: ലഭ്യമാണ്. എച്ച്.എം.സി.യുടെ ആംബുലന്‍സ് സര്‍വിസ് ജീവനക്കാര്‍ക്ക് വൈറസ് ബാധിച്ച ആളുകളെ സുരക്ഷിതമായി മാറ്റുന്നതിനും കൈകാര്യം ചെയ്യുന്നതിനും പൂർണപരിശീലനം നൽകിയിട്ടുണ്ട്. കോവിഡ്19 ഉള്ള രോഗികളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വാഹനങ്ങളും സംരക്ഷണ ഉപകരണങ്ങളുമുണ്ട്.

3. കോവിഡ് 19ഉം ജലദോഷപ്പനിയും തമ്മിൽ സാമ്യമുണ്ടോ?
ഉത്തരം: രണ്ടിനും സാധാരണഗതിയില്‍ പനി, ചുമ, മൂക്കൊലിപ്പ് എന്നിവയാണ്​ ലക്ഷണങ്ങൾ. എന്നാൽ അവക്ക് കാരണമാകുന്നത് വ്യത്യസ്ത വൈറസുകളാണ്. രോഗലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി രോഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാണ്. അതിനാലാണ് ആര്‍ക്കെങ്കിലും കോവിഡ്19 ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് ലബോറട്ടറി പരിശോധന ആവശ്യമാകുന്നത്.

4. മാസ്ക് ധരിക്കണോ?
ഉത്തരം: കോവിഡ്19ൻെറ അപകടസാധ്യത കുറക്കുന്നതിന് എല്ലാവരോടും മാസ്ക് ധരിക്കാന്‍ പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നില്ല. ഡോക്ടർ ശുപാര്‍ശ ചെയ്യുന്നെങ്കില്‍ മാത്രം മാസ്ക് മതി. കോവിഡ്19 ബാധിച്ചേക്കാവുന്നതും വൈറസ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായ ആളുകള്‍ മാസ്ക് ഉപയോഗിക്കണം.

(ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.moph.gov.qa സന്ദര്‍ശിക്കുക അല്ലെങ്കില്‍ 16000 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുക)

Tags:    
News Summary - covid 19: FAQ & answers of qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.