കോ​വി​ഡ്​: ഖ​ത്ത​റി​ൽ 365 രോ​ഗി​ക​ൾ; ര​ണ്ടു മ​ര​ണം

ദോ​ഹ: ഖ​ത്ത​റി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 365 ആ​യി. ര​ണ്ട്​ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. 61ഉം 70​ഉം വ​യ​സ്സു​കാ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ്​ മ​ര​ണം 664 ആ​യി.

ബു​ധ​നാ​ഴ്ച കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ 304 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 61 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണ്. 573 പേ​ർ ബു​ധ​നാ​ഴ്ച രോ​ഗ​മു​ക്​​തി നേ​ടി. 5117 പേ​രാ​ണ്​ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധി​ത​രാ​യു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 20,944 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി.

ആ​ശു​പ​ത്രി​ക​ളി​ൽ 36 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ര​ണ്ടു പേ​രെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​ത്. ഐ.​സി.​യു​ക​ളി​ൽ 27​ പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റി​നി​ടെ 20,965 പേ​ർ കൂ​ടി വാ​ക്​​സി​നെ​ടു​ത്തു. 11.79 ല​ക്ഷം ഡോ​സ്​ ബൂ​സ്റ്റ​ർ വാ​ക്സി​നും ഇ​തു​വ​രെ​യാ​യി ന​ൽ​കി. ഇ​തു​വ​രെ 62.62 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​ത്ത്​ ആ​കെ ന​ൽ​കി​യ​ത്.

Tags:    
News Summary - Covid: 365 patients in Qatar; Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.