ദോഹ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മന്ത്രിസഭ നിർദേശിച്ച പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിവിധ മേഖലകളിലായി കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. വാഹനങ്ങളിൽ പരമാവധി നാലുപേർ, കർവ ബസ്, ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ 60 ശതമാനം, ബാർബർഷോപ്പുകളിൽ 50 ശതമാനം തുടങ്ങിയവയാണ് പ്രധാന നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിശദമായ പട്ടിക തന്നെ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പള്ളികളിലെ നിയന്ത്രണവും ശനിയാഴ്ച പ്രാബല്യത്തിൽ വരും. 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാവില്ല.
•സാമൂഹിക പരിപാടികൾ : അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 10 പേർ. വീടുകളിലെ ഓപൺ സ്പേസിൽ പരമാവധി 15 പേർ.
•പൊതുഗതാഗതം: മെട്രോ, കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങളിൽ 60 ശതമാനം. ബോട്ടുകളിൽ പരമാവധി 12. ടൂറിസ്റ്റ് ബോട്ടിൽ 15.
•വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ജനുവരി 27 വരെ സ്കൂൾ, കിൻഡർഗാർട്ടനുകളിൽ ഓൺലൈൻ പഠനം തുടരും. സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
•ഔട്ഡോർ ആൻഡ് സ്പോർട്സ്: പാർക്കുകൾ, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിൽ ഒന്നിച്ച് പരമാവധി 15 പേർക്ക് ഇരിക്കാം. രാജ്യാന്തര, ആഭ്യന്തര കായിക പരിപാടികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി. കാണികൾ ഔട്ഡോറിൽ 50 ശതമാനവും, ഇൻഡോറിൽ 30 ശതമാനവും.
ദോഹ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ റസ്റ്റാറന്റുകളിലും കഫേകളിലും ശീശ നിരോധിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവ്. ശനിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തീരുമാനം ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. കോവിഡിന്റെ ആദ്യ തരംഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെയും ശീശകൾ വിലക്കിയിരുന്നു. ഏതാനും മാസം മുമ്പ് മാത്രമാണ് പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.