ദോഹ: തിങ്കളാഴ്ച ഖത്തറിൽ പുതുതായി 177 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 151 പേർ രോഗമുക്തി നേടി. പുതുതായി സ്ഥിരീകരിച്ചവരിൽ 131 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 46 പേർ വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്.
3215 രോഗികളാണ് നിലവിലുള്ളത്. തിങ്കളാഴ്ച 21,342 പേർ പരിശോധനക്കു വിധേയരായി. നിലവിൽ 77 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. എട്ടു പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ 11 പേർ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 4620 പേർക്ക് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻ 51.18 ലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.